മദ്യം കിട്ടിയില്ല, പെയിൻറും വാർണിഷും കുടിച്ചു; തമിഴ്നാട്ടിൽ മൂന്നുമരണം
text_fieldsചെന്നൈ: തമിഴ്നാട് ചെങ്കൽേപട്ടിൽ ലോക്ക്ഡൗണിൽ മദ്യം കിട്ടാതായതോടെ പെയിൻറും വാർണിഷും ചേർത്ത് കുടിച്ച മൂന്നുപേർ മരിച്ചു. ശിവശങ്കർ, പ്രദീപ്, ശിവരാമൻ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഛർദ്ദിച്ച് അവശനിലയിൽ കണ്ടെത്തിയ മൂന്നുപേരെയും ചെങ്കൽേപട്ടിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മൂന്നുപേരും സ്ഥിരം മദ്യപാനികളായിരുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ എവിടെനിന്നും മദ്യം ലഭിക്കാതെയായി. ഇതോടെ മൂന്നുപേരും നിരാശയിലായിരുന്നു. ഇതേതുടർന്നാണ് പെയിൻറും വാർണിഷും ചേർത്ത് കഴിച്ചതെന്ന് പൊലീസിെൻറ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
മാർച്ച് 25ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ തമിഴ്നാട് സർക്കാരിന് കീഴിലെ മദ്യവിൽപ്പന ശാലകൾ ഏപ്രിൽ 14 വരെ അടച്ചിട്ടിരിക്കുകയാണ്. നേരത്തേ മഹാരാഷ്ട്രയിലും കേരളത്തിലുമടക്കം മദ്യലഭ്യത കുറഞ്ഞതോടെ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിരുന്നു.
