Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീര്‍ വിഷയം...

കശ്മീര്‍ വിഷയം യു.എന്നിൽ; അടച്ചിട്ട മുറിയില്‍ ചര്‍ച്ച ഇന്ന്​

text_fields
bookmark_border
കശ്മീര്‍ വിഷയം യു.എന്നിൽ; അടച്ചിട്ട മുറിയില്‍ ചര്‍ച്ച ഇന്ന്​
cancel

വാഷിങ്ടണ്‍: ജമ്മു കശ്​മീർ വിഷയം ചർച്ച ചെയ്യാനൊരുങ്ങി ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ (യു.എന്‍.എസ്.സി). ചൈനയുടെ നിരന്തര അഭ്യർഥനയെ തുടർന്നാണ്​ സുരക്ഷാ കൗൺസിൽ വിഷയം ചർച്ച ചെയ്യാൻ തീരുമാനിച്ചത്​. വെള്ളിയാഴ്​ച രാവിലെ പത്തു മണിക്ക് (ഇന്ത്യന്‍ സമയം രാത്രി ഏഴര) അടച്ചിട്ട മുറിയിലായിരിക്കും ചര്‍ച്ച നടക്കുകയെന്ന്​ വാർത്താ ഏജൻസികൾ റിപ്പോർട്ട്​ ചെയ്യുന്നു.

പാകിസ്​താനെ ചർച്ചയിൽ പ​ങ്കെടുപ്പിക്കില്ല. ചർച്ച​ പ്രക്ഷേപണം ചെയ്യുകയോ റിപ്പോർട്ട്​ ചെയ്യാൻ അനുവദിക്കുകയോയില്ല. ചര്‍ച്ചയിലുണ്ടാകുന്ന പ്രസ്താവനകളും പരാമര്‍ശങ്ങളുമൊന്നും റെക്കോർഡായി സൂക്ഷിക്കില്ല. വിഷയം മാധ്യമങ്ങൾ വഴി പൊതുസമൂഹത്തെ അറിയിക്കുകയുമില്ല.

വ്യാഴാഴ്​ച കശ്​മീർ വിഷയം ചർച്ച ചെയ്യണമെന്ന്​ ചൈന ആവശ്യപ്പെട്ടിരുന്നെങ്കിലും യോഗങ്ങൾ നേരത്തെ ക്രമീകരിച്ചിരുന്നതിനാൽ വെള്ളിയാ​ഴ്​ചത്തേക്ക്​ മാറ്റുകയായിരുന്നു. സുരക്ഷാ കൗൺസിൽ പ്രസിഡൻറ്​ ജോന്ന റോണക്ക ചർച്ചയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങൾ പരിശോധിച്ചു കൊണ്ടിരിക്കുയാണെന്നും നയതന്ത്രഞ്​ജർ അറിയിച്ചു.

വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തേ പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ്​ ഖുറേഷി എഴുതിയ കത്ത് ഐക്യരാഷ്ട്രസഭയിലെ പാക് സ്ഥാനപതി മലീഹ ലോധി യു.എന്‍.എസ്.സി പ്രസിഡൻറിന്​ മാറിയിരുന്നു. ഈ കത്തിൽ ചർച്ച വേണ​മെന്ന ആവശ്യം ചൈനയും മുന്നോട്ടുവെക്കുകയായിരുന്നു.

ചൈന ഒഴികെ യു.എൻ സുരക്ഷാ കൗൺസിലിലെ നാല്​ സ്ഥിരാംഗങ്ങളും ഇന്ത്യയുടെ തീരുമാനത്തെ പിന്തുണച്ചിരുന്നു. കശ്​മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്നാണ്​ യു.എസ്​ പ്രതികരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirun security councilindia newsClosed-Door meeting
News Summary - UN Security Council To Hold Closed-Door Talks On Kashmir Today - India news
Next Story