യു.എൻ സെക്രട്ടറി ജനറൽ ഇന്ത്യയിലെത്തും
text_fieldsയുനൈറ്റഡ് നേഷൻസ്: െഎക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അടുത്ത മാസം ഇന്ത്യയിലെത്തും. ഗാന്ധിജിയുടെ ഒരു വർഷം നീളുന്ന 150ാം ജന്മവാർഷിക ആഘോഷത്തിന് തുടക്കമിടാനാണ് അേൻറാണിയോ ഗുെട്ടറസിെൻറ പ്രഥമ സന്ദർശനം. ഒക്ടോബർ ഒന്നിന് അദ്ദേഹം ഡൽഹിയിലെത്തും. അന്ന് ഡൽഹിയിലെ യു.എൻ ഹൗസ് അദ്ദേഹം ഉദ്ഘാടനം ചെയ്യും.
രണ്ടിന് മഹാത്മ ഗാന്ധി അന്താരാഷ്ട്ര ശുചിത്വ കൺവെൻഷൻ സമാപനത്തിൽ പെങ്കടുക്കും. ഒക്ടോബർ മൂന്നിന് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ഒക്ടോബർ മൂന്നിന് അന്താരാഷ്ട്ര സൗരസഖ്യത്തിെൻറ ജനറൽ അസംബ്ലിയിൽ പെങ്കടുക്കുന്ന അദ്ദേഹം സുവർണക്ഷേത്രത്തിലും സന്ദർശനം നടത്തും.