Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.എൻ പോപ്പുലേഷൻ...

യു.എൻ പോപ്പുലേഷൻ ഫണ്ടി​െൻറ മുൻ ഉപദേശകയെ പീഡിപ്പിച്ചതായി പരാതി

text_fields
bookmark_border
യു.എൻ പോപ്പുലേഷൻ ഫണ്ടി​െൻറ മുൻ ഉപദേശകയെ പീഡിപ്പിച്ചതായി പരാതി
cancel

ന്യൂഡൽഹി: യു.എൻ പോപ്പുലേഷൻ ഫണ്ടി​​​െൻറ മുൻ ഉപദേശകയെ ബിഹാർ ഒാഫീസിലെ ജീവനക്കാർ പീഡിപ്പിച്ചതായി പരാതി. ഏജൻസിയുടെ ഇന്ത്യൻ പ്രതിനിധിക്കും രണ്ടു വനിതാ ഉദ്യോഗസ്​ഥർക്കുമെതിരാണ്​​ പരാതി.ഉദ്യോഗസ്​ഥർ മോശം പരാമർശം നടത്തുകയും വ്യക്​തിഹത്യ നടത്തുകയും ചെയ്​തുവെന്നാണ്​ മുൻ ഉപദേശകയായ പ്രശാന്തി തിവാരി(30) പരാതി നൽകിയത്​. പോപ്പുലേഷൻ ഫണ്ടി​​​െൻറ മിഷൻ അവസാനിക്കുന്നതിന്​ ​മുമ്പ്​ 2017 നവംബറിലായിരുന്നു സംഭവം. 

ബാലവിവാഹം തടയുന്നതിനായി കഴിഞ്ഞ വർഷം ‘ബന്ദൻ ​േടാഡ്​’ എന്ന ആ​ൻ​ഡ്രോയിഡ്​ ആപ്പ്​ വികസിപ്പിച്ച ഒാഫീസറാണ്​ പ്രശാന്തി​. 

ഒാഫീസി​െല ജീവനക്കാർ തന്നോട്​ മതപരമായ അസഹിഷ്​ണുത കാണിച്ചുവെന്നും ജോലി സ്​ഥലത്ത്​ ലൈംഗികമായി പീഡിപ്പിക്കുന്നതിന്​ ഗൂഢാലോചന നടത്തിയെന്നുമാണ്​ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്​ നൽകിയ പരാതിയിൽ പറയുന്നത്​​. 

യു.എന്നി​​​െൻറ ഇന്ത്യൻ ഇൻഫർമേഷൻ സ​​െൻററിൽ​ പരാതി നൽകിയിരു​െന്നങ്കിലും നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്ന്​ അറിയിക്കുകയായിരുന്നു. വേണ്ടത്ര തെളിവുകളില്ലെന്നായിരുന്നു കാരണം. യു.എൻ ജീവനക്കാർക്ക്​ നൽകുന്ന നിയമ പരിരക്ഷ ഉപയോഗിച്ച്​ പ്രതികൾക്കെതിരെ ക്രിമിനൽ കേസ്​ എടുക്കണമെന്നും പ്രശാന്തി പരാതിയിൽ ആവശ്യപ്പെടുന്നു. 

ഇന്ത്യൻ പ്രതിനിധി ഡീഗോ പലസ്യോ, ജീവനക്കാരായ ഇന സിങ്​, പല്ലവി കുമാർ എന്നിവർക്കെതിരായാണ്​ ആരോപണം. ‘സിംഗിൾ മദർ‘ ആണെന്ന അവസ്​ഥയെ അപമാനിക്കുകയായിരുന്നു ഇവരെന്നും പ്രശാന്തി പറയുന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsUN Population FundPrashanti TiwariBandhan Tod
News Summary - UN Population Fund Former Consultant - India News
Next Story