Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയിലെ പൊലീസ് നടപടികളിൽ ആശങ്ക രേഖപ്പെടുത്തി യുഎൻ; നിഷ്പക്ഷ അന്വേഷണം വേണമെന്ന് ആവശ്യം

text_fields
bookmark_border
ഇന്ത്യയിലെ പൊലീസ് നടപടികളിൽ ആശങ്ക രേഖപ്പെടുത്തി യുഎൻ; നിഷ്പക്ഷ അന്വേഷണം വേണമെന്ന് ആവശ്യം
cancel

ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിപക്ഷ പാർട്ടികളുടെയും വിദ്യാർഥി സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ അധികൃതർ അമിത ബലപ്രയോഗം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര മനുഷ്യാവകാശ വിദഗ്ധർ. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് നടപടികളിൽ പരിക്കേറ്റവരുണ്ടെന്നും ചിലർ മോശമായ പെരുമാറ്റത്തിനും ദുരുപയോഗത്തിനും ഇരയായതായി റിപ്പോർട്ടുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയ വിദഗ്ധർ, സംഭവങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് യു.എൻ സ്വതന്ത്ര വിദഗ്ധർ ഇന്ത്യയിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ആശങ്കകൾ ഉന്നയിച്ചത്. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികൾക്കിടെ പരിക്കുകൾ സംഭവിച്ചതായും കസ്റ്റഡിയിലെടുത്ത ചിലർ മോശം പെരുമാറ്റം നേരിട്ടതായി പരാതിപ്പെട്ടതായും പ്രസ്താവനയിൽ പറഞ്ഞു. ലൈംഗികാതിക്രമങ്ങളെയും ലിംഗാധിഷ്ഠിതമായ മറ്റ് ദുരുപയോഗങ്ങളെയും കുറിച്ചുള്ള റിപ്പോർട്ടുകളിൽ പ്രത്യേക ആശങ്കയുണ്ടെന്നും വിദഗ്ധർ വ്യക്തമാക്കി.

പ്രതിഷേധങ്ങൾ സമാധാനപരമായിരുന്നിട്ടും, വിദ്യാർഥികൾക്ക് നേരെ നിയമപാലകർ 'ലാത്തിച്ചാർജ്' ഉൾപ്പെടെയുള്ള ബലപ്രയോഗം നടത്തുകയും ആയിരക്കണക്കിന് ആളുകളെ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുകയുമായിരുന്നുുവെന്ന് യു.എൻ വിദഗ്ധർ പറഞ്ഞു. അധികാരികൾ അമിതബലപ്രയോഗം ഉടൻ അവസാനിപ്പിക്കണമെന്നും, പൊതുയോഗങ്ങൾക്കമേലുള്ള നിരോധനം പിൻവലിക്കണമെന്നും, ബയോമെട്രിക്സ്, ഇന്റർനെറ്റ് വിച്ഛേദിക്കൽ തുടങ്ങിയ ഡിജിറ്റൽ നിരീക്ഷണങ്ങൾ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെയും എസ്.​ഐ.ആറിലെ ക്രമക്കേടുകളെയും ചൂണ്ടിക്കാട്ടിയാണ് കോ​ക്രോച്ച് ജനത പാർട്ടി, ഐസ, പ്രതിപക്ഷ പാർട്ടികൾ എന്നിവർ പ്രതിഷേധമാരംഭിച്ചത്. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരത്തിൽ നിന്നും പ്രതിഷേധക്കാരെയും നേതാക്കളെയും തടങ്കിലാക്കിയും ലാത്തിച്ചാർജ് ചെയ്തും ​നേരിട്ടതിനെതിരെ ഇന്ത്യയിൽ നിന്നും വലിയ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് യു.എന്നിന്റെ മനുഷ്യാവകാശ വിദഗ്ധർ രംഗത്ത് വരുന്നത്.

അതേസമയം ഇന്ത്യയിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര വിമർശനങ്ങൾ കേന്ദ്ര സർക്കാർ നേരത്തെയും തള്ളിക്കളഞ്ഞിട്ടുണ്ട്. ഇത്തരം പരാമർശങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്നാണ് ഇന്ത്യയുടെ നിലപാട്. ഈ മാസം ആദ്യം നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വൻതോതിലുള്ള കൂട്ടത്തടവുകളിൽ യുഎൻ മനുഷ്യാവകാശ ഓഫീസ് ആശങ്ക പ്രകടിപ്പിച്ചപ്പോഴും ഇന്ത്യ സമാനമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UN experts call on India to stop using ‘excessive force’ against protesters
Next Story