Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉമർ ഖാലിദിന്റെ...

ഉമർ ഖാലിദിന്റെ പുനഃപരിശോധനാ ഹരജി തള്ളി

text_fields
bookmark_border
ഉമർ ഖാലിദിന്റെ പുനഃപരിശോധനാ ഹരജി തള്ളി
cancel
camera_alt

ഉമർ ഖാലിദ്

ന്യൂ​ഡ​ൽ​ഹി: പൗ​​ര​​ത്വ സ​​മ​​ര​​ത്തി​​ൽ പ​​ങ്കാ​​ളി​​യാ​​യ​​തി​​ന് ഡ​​ൽ​​ഹി ക​​ലാ​​പ​​ത്തി​​ന്റെ ഗൂ​​ഢാ​​ലോ​​ച​​ന കു​​റ്റം ചു​​മ​​ത്തി ജ​​യി​​ലി​​ല​​ട​​ക്ക​​പ്പെ​​ട്ട ജെ.​​എ​​ൻ.​​യു മു​ൻ വി​​ദ്യാ​​ർ​​ഥി നേ​​താ​​വ് ഉ​​മ​​ർ ഖാ​​ലി​​ദ് സ​മ​ർ​പ്പി​ച്ച പു​​നഃ​​പ​​രി​​ശോ​​ധ​​ന ഹ​​ര​​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ജ​നു​വ​രി അ​ഞ്ചി​ലെ ജാ​മ്യം നി​ഷേ​ധി​ച്ച ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ര​ജി​യാ​ണ് ജ​സ്റ്റി​സു​മാ​രാ​യ അ​ര​വി​ന്ദ് കു​മാ​ർ, എ​ൻ.​വി. അ​ഞ്ജാ​രി​യ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ത​ള്ളി​യ​ത്. ഇ​ട​പെ​ടാ​ൻ മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഹ​ര​ജി​യി​ൽ വാ​ക്കാ​ലു​ള്ള വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന ഉ​മ​ർ ഖാ​ലി​ദി​ന്റെ ആ​വ​ശ്യ​വും കോ​ട​തി അം​ഗീ​ക​രി​ച്ചി​ല്ല. ഉ​മ​ർ ഖാ​ലി​ദ്, ശ​ർ​ജീ​ൽ ഇ​മാം എ​ന്നി​വ​രു​ടെ ഹ​ര​ജി​ക​ൾ ത​ള്ളി​യ സു​പ്രീം കോ​ട​തി, കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റ് അ​ഞ്ചു​പേ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ഉ​മ​ർ ഖാ​ലി​ദി​നും ശ​ർ​ജീ​ൽ ഇ​മാ​മി​നും എ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഗൗ​ര​വ​ക​ര​മാ​ണെ​ന്നും പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ക​ളു​ണ്ടെ​ന്നു​മാ​ണ് ജ​സ്റ്റി​സു​മാ​രാ​യ അ​ര​വി​ന്ദ് കു​മാ​ർ, എ​ൻ.​വി. അ​ഞ്ജാ​രി​യ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് അ​ന്ന് നി​രീ​ക്ഷി​ച്ച​ത്.

വി​ചാ​ര​ണ​യു​ടെ ഘ​ട്ട​ത്തി​ൽ ഇ​രു​വ​രെ​യും ജാ​മ്യ​ത്തി​ൽ വി​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, സം​ര​ക്ഷി​ത സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം പൂ​ർ​ത്തി​യാ​കു​മ്പോ​ഴോ അ​ല്ലെ​ങ്കി​ൽ ജ​നു​വ​രി​യി​ലെ ഉ​ത്ത​ര​വി​നു​ശേ​ഷം ഒ​രു​വ​ർ​ഷം തി​ക​യു​മ്പോ​ഴോ ഇ​വ​ർ​ക്ക് വീ​ണ്ടും ജാ​മ്യ​ത്തി​നാ​യി അ​പേ​ക്ഷി​ക്കാ​മെ​ന്നും ജ​നു​വ​രി അ​ഞ്ചി​ലെ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​രു​ന്നു. ഈ ​ഉ​ത്ത​ര​വി​നെ​തി​രെ ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​നാ ഹ​ര​ജി​യാ​ണ് ത​ള്ളി​യ​ത്. ഇ​തോ​ടെ ഉ​മ​ർ ഖാ​ലി​ദി​ന്റെ അ​ന​ന്ത​മാ​യ ജ​യി​ൽ​വാ​സം തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JNUdelhi attackumar khalidcivil war
News Summary - Umar Khalid's review petition dismissed
Next Story