Begin typing your search above and press return to search.
exit_to_app
exit_to_app
Yogi Adityanath
cancel
Homechevron_rightNewschevron_rightIndiachevron_rightഅഖിലേഷ്​ യാദവും ഉമർ...

അഖിലേഷ്​ യാദവും ഉമർ ഖാലിദിന്‍റെ പിതാവും ഗൂഢാലോചന നടത്തുന്നു -യോഗി ആദിത്യനാഥ്​

text_fields
bookmark_border

ലഖ്​നോ: സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവും ആക്​ടിവിസ്റ്റ്​ ഉമർ ഖാലി​ദിന്‍റെ പിതാവും നടത്തിയ കൂടിക്കാഴ്ചക്കെതിരെ വിമർശനവുമായി ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ഇരുവരും തമ്മിൽ ഗൂഢാലോചന നടത്തുന്നുവെന്നായിരുന്നു യോഗിയ​ുടെ പ്രതികരണം.

ലഖ്​നോവിൽ നടന്ന സാമാജിസ്​ പ്രതിനിധി സമ്മേളനത്തിലായിരുന്നു യോഗിയുടെ വിമർശനം. പ്രതിപക്ഷ പാർട്ടികൾക്ക്​ ഏതറ്റം വരെ വേണമെങ്കിലും പോകാമെന്നും രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ഉമർ ഖാലിദിന്‍റെ പിതാവുമായാണ്​ യാദവ്​ കൂടിക്കാഴ്ച നടത്തിയതെന്നുമായിരുന്നു യോഗിയുടെ പരാമർശം.

ഒക്​ടോബർ രണ്ടിനായിരു​ന്നു ഖാലിദിന്‍റെ പിതാവും വെൽഫയർ പാർട്ടി അഖിലേന്ത്യ പ്രസിഡന്‍റുമായ ​എസ്​.ക്യൂ.ആർ. ഇല്യാസുമായി അഖിലേഷ്​ യാദവ്​ കൂടിക്കാഴ്ച നടത്തിയത്​. 2022ൽ യു.പി നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കേയാണ്​ മുഖ്യമന്ത്രിയുടെ പരാമർശം. കെട്ടിച്ചമച്ച കേസിലുൾപ്പെടുത്തി അറസ്റ്റിലായ ഉമർ ഖാലിദ്​ ഒരു വർഷത്തിലധികമായി യു.എ.പി.എ ചുമത്തപ്പെട്ട്​ ജയിലിൽ കഴിയുകയാണ്​

കോൺ​ഗ്രസ്​, എസ്​.പി, ബി.​എസ്​.പി സർക്കാറുകൾ ജാതീയത പറഞ്ഞ്​ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും സംസ്​ഥാനത്തെ കലാപത്തിലേക്ക്​ തള്ളിവി​ട്ടെന്നും യോഗി പറഞ്ഞു.

2017ൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന്​ ശേഷമാണ്​ സംസ്​ഥാനത്തെ സുരക്ഷ നില മെച്ചപ്പെട്ടതെന്നും യോഗി പറഞ്ഞു.

ഉ​മ​ർ ഖാ​ലി​ദി​നെ​തി​രെ കെ​ട്ടി​ച്ച​മ​ച്ച തെ​ളി​വു​ക​ൾ'; അന്യായ തടങ്കലി​െൻറ വാർഷിക ദിനത്തിൽ പ്രമുഖർ ഒത്തു കൂടി

ന്യൂ​ഡ​ൽ​ഹി: ക​ടു​ത്ത വ​ർ​ഗീ​യ​ത​യും അ​വാ​സ്​​ത​വ കു​റ്റ​പ​ത്ര​വും കെ​ട്ടി​ച്ച​മ​ച്ച തെ​ളി​വു​ക​ളും ദു​രൂ​ഹ സാ​ക്ഷി​മൊ​ഴി​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ്​ െജ.​എ​ൻ.​യു വി​ദ്യാ​ർ​ഥി നേ​താ​വ്​ ഉ​മ​ർ ഖാ​ലി​ദി​നെ​പ്പോ​ലെ പ്ര​തി​ഭ​ക​ളാ​യ യു​വാ​ക്ക​ളെ ജ​യി​ലു​ക​ളി​ൽ ത​ള​ച്ചി​ട്ടി​രി​ക്കു​ന്ന​തെ​ന്ന്​ പ്ര​മു​ഖ​ർ ആ​രോ​പി​ച്ചു.

ഉ​മ​ർ ഖാ​ലി​ദി​െൻറ അ​ന്യാ​യ ത​ട​ങ്ക​ലി​ന്​ ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​യ വേ​ള​യി​ൽ ന്യൂ​ഡ​ൽ​ഹി പ്ര​സ്​​ക്ല​ബ്ബി​ൽ രാ​ഷ്​​ട്രീ​യ ത​ട​വു​കാ​രെ വി​ട്ട​യ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ്​ ​പ്ര​മു​ഖ​ർ പൊ​ലീ​സി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്​​റ്റം​ബ​ർ 13നാ​ണ്​ പൗ​ര​ത്വ സ​മ​ര​ത്തി​നി​ടെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്​ ദേ​ശ​ദ്രോ​ഹ​ക്കു​റ്റം ആ​രോ​പി​ച്ച്​ ഡ​ൽ​ഹി പൊ​ലീ​സ്​ സ്​​െ​പ​ഷ​ൽ സെ​ൽ ഉ​മ​ർ ഖാ​ലി​ദി​നെ ജ​യി​ലി​ല​ട​ച്ച​ത്.

വം​ശീ​യാ​ക്ര​മ​ണ കു​റ്റ​വും ഖാ​ലി​ദി​നെ​തി​രെ ചു​മ​ത്തി. ഉ​മ​ർ ഖാ​ലി​ദി​നെ​തി​രാ​യ ഡ​ൽ​ഹി പൊ​ലീ​സി​െൻറ കു​റ്റാ​രോ​പ​ണം ക​ള്ള​മാ​ണ്​ എ​ന്ന്​ തെ​ളി​യി​ക്കാ​ൻ കു​റ്റ​പ​ത്ര​ത്തി​ലെ അ​മ​രാ​വ​തി പ്ര​സം​ഗം പ്ര​സ് ​ക്ല​ബ്ബി​ൽ കേ​ൾ​പി​ച്ചു. ബി.​െ​ജ.​പി ​െഎ.​ടി സെ​ൽ ഇൗ ​പ്ര​സം​ഗ​മാ​ണ്​ വ​ള​ച്ചൊ​ടി​ച്ച​തെ​ന്ന്​ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഫ​റ ന​ഖ്​​വി പ​റ​ഞ്ഞു.

ഇൗ ​പ്ര​സം​ഗ​ശ​ക​ല​ത്തി​െൻറ ആ​ധി​കാ​രി​ക​ത ചോ​ദി​ച്ച​പ്പോ​ൾ ഒ​രു മാ​ധ്യ​മ​സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ കി​ട്ടി​യ​താ​ണെ​ന്നാ​യി​രു​ന്നു​ ഡ​ൽ​ഹി പൊ​ലീ​സ്​ പ​റ​ഞ്ഞ​ത്. ബി.​ജെ.​പി ​െഎ.​ടി സെ​ൽ മേ​ധാ​വി അ​മി​ത്​ മാ​ള​വ്യ​യി​ൽ​നി​ന്നാ​ണ്​ ത​ങ്ങ​ൾ​ക്ക​ത്​ കി​ട്ടി​യ​തെ​ന്ന്​ മാ​ധ്യ​മ​സ്​​ഥാ​പ​ന​വും പ​റ​ഞ്ഞു.

കു​റ്റ​പ​ത്ര​ത്തി​ൽ നി​റ​യെ വി​ഡ്​​ഢി​ത്ത​ങ്ങ​ളാ​െ​ണ​ന്ന്​ 'വ​യ​ർ' സ്​​ഥാ​പ​ക എ​ഡി​റ്റ​ർ സി​ദ്ധാ​ർ​ഥ്​ വ​ര​ദ​രാ​ജ​ൻ പ​റ​ഞ്ഞു. പൗ​ര​ത്വ സ​മ​രം അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലെ​ത്തി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കാ​നു​ണ്ടാ​ക്കി​യ​താ​ണ്​ ഫെ​ബ്രു​വ​രി​യി​ലെ ഡ​ൽ​ഹി ക​ലാ​പം എ​ന്ന പൊ​ലീ​സ്​ ആ​രോ​പ​ണം ക​ള​വാ​ണെ​ന്നും അ​തി​ന്​ മു​മ്പ്​ ഡി​സം​ബ​റി​ൽ ത​ന്നെ പൗ​ര​ത്വ സ​മ​രം അ​ന്ത​ർ​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്നും വ​ര​ദ​രാ​ജ​ൻ തു​ട​ർ​ന്നു.

ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​പ്പി​ടി​ച്ച്​ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വും ദേ​ശീ​യ ജ​ന​സം​ഖ്യ പ​ട്ടി​ക​യും ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക​യും ചോ​ദ്യം ചെ​യ്​​ത​താ​ണ്​ ഉ​മ​ർ ഖാ​ലി​ദ്​ ചെ​യ്​​ത കു​റ്റ​മെ​ന്ന്​ മു​ൻ ആ​സൂ​ത്ര​ണ ക​മീ​ഷ​ൻ അം​ഗം സ​യ്യി​ദ ഹ​മീ​ദ്​ പ​റ​ഞ്ഞു. മു​തി​ർ​ന്ന സു​പ്രീം​േ​കാ​ട​തി അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത്​ ഭൂ​ഷ​ൺ, ഡ​ൽ​ഹി ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​സ​ഫ​റു​ൽ ഇ​സ്​​ലാം ഖാ​ൻ, ക​ർ​ഷ​ക സ​മ​ര നേ​താ​വ്​ ജ​സ്​​ബീ​ർ കൗ​ർ, മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഭ​ര​ത് ​ഭൂ​ഷ​ൺ തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു. ഉ​മ​റി​െൻറ പി​താ​വ് എ​സ്.​ക്യൂ.​ആ​ർ ഇ​ല്യാ​സ്​, സു​ഹൃ​ത്ത്​ ബ​നോ ​ജ്യോ​ൽ​സ്​​ന ലാ​ഹി​രി എ​ന്നി​വ​ര​ട​ക്കം ആ​ക്​​ടി​വി​സ്​​റ്റു​ക​ളും എ​ഴു​ത്തു​കാ​രും അ​ഭി​ഭാ​ഷ​ക​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ര​ും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രും അ​ട​ക്കം നൂ​േ​റാ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
TAGS:Yogi Adityanath Umar Khalid Akhilesh Yadav sqr ilyas 
News Summary - Umar Khalids Father Akhilesh Yadav Hatching a Conspiracy CM Yogi Adityanath
Next Story