ഉമർ ഖാലിദിനും ശർജീൽ ഇമാമിനും എന്നോ ജാമ്യം ലഭിക്കേണ്ടതായിരുന്നു -ജസ്റ്റിസ് ധുലിയ
text_fieldsന്യൂഡല്ഹി: പൗരത്വ സമരം നയിച്ചതിന് ഡല്ഹി കലാപ ഗൂഢാലോചനക്കുറ്റം ചുമത്തി ആറ് വര്ഷത്തിലേറെയായി ജയിലില് കിടത്തിയ ഉമര് ഖാലിദിനും ശര്ജീല് ഇമാമിനും എന്നോ ജാമ്യം ലഭിക്കേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി മുന് ജഡ്ജി ജസ്റ്റിസ് സുധാന്ഷു ധൂലിയ.
മൂന്നാമത് സര് സയ്യിദ് പ്രഭാഷണത്തിൽ ‘ഇന്ത്യന് ഭരണഘടനയിലെ നീതിയെക്കുറിച്ചുള്ള കാഴ്ചപ്പാട്’ എന്ന വിഷയത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അഭിപ്രായത്തില് ശര്ജീല് ഇമാമിനും ഉമര് ഖാലിദിനും വളരെ മുമ്പ് തന്നെ ജാമ്യം ലഭിക്കേണ്ടതായിരുന്നുവെന്ന് ജസ്റ്റിസ് ധുലിയ പറഞ്ഞു.
ജനങ്ങള് തന്നെയാണ് ഭരണഘടനയുടെ സംരക്ഷകർ. പൗരന്മാര്ക്ക് രാഷ്ട്രീയ അവബോധവും പങ്കാളിത്തവും വേണം. അവര് രാഷ്ട്രീയത്തില് ഇടപെടണം. എന്നാൽ, ഇപ്പോള് ആളുകള് രാഷ്ട്രീയത്തിലേക്ക് വരുന്നില്ല. ആളുകള് രാഷ്ട്രീയത്തില് ചേരാനും ജനാധിപത്യ മാര്ഗങ്ങളിലൂടെ സര്ക്കാറിനെ മാറ്റാനും തയാറാകണം. വളരെ മാന്യമായ കുടുംബങ്ങളില് നിന്നുള്ളവര് പോലും തനിക്ക് രാഷ്ട്രീയവുമായി ബന്ധമില്ലെന്നും തനിക്ക് രാഷ്ട്രീയം ഇഷ്ടമല്ലെന്നും വലിയ അഭിമാനത്തോടെ പറയുന്നത് താന് കേട്ടിട്ടുണ്ട്. എന്നാല്, തങ്ങളുടെ ഈ അരാഷ്ട്രീയ നിലപാട് മൂലം തെറ്റായ ആളുകള് അധികാരത്തില് വരുന്നുവെന്നും അഴിമതിക്കാരായ രാഷ്ട്രീയക്കാര് വളരുന്നുവെന്നും അവര് തിരിച്ചറിയുന്നില്ല. ഇതിന് മാറ്റം വരണമെന്നും ചെറുപ്പക്കാർ കൂടുതല് ജാഗ്രതയും ബോധവുമുള്ളവരാകണമെന്നും ധൂലിയ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

