പാസ്പോർട്ട് ലഭിക്കാൻ ഉമർ ഖാലിദ് ഹൈകോടതിയിൽ
text_fieldsന്യൂഡൽഹി: പാസ്പോർട്ട് എടുക്കാൻ പൊലീസ് വെരിഫിക്കേഷനുവേണ്ടി ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി നേതാവ് ഉമർ ഖാലിദ് ഡൽഹി ഹൈകോടതിയെ സമീപിച്ചു.
ജെ.എൻ.യുവിൽ നടന്ന പരിപാടിയിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് കാണിച്ച് എ.ബി.വി.പി നൽകിയ പരാതിയെത്തുടർന്ന് ഉമർ ഖാലിദ്, കനയ്യകുമാർ തുടങ്ങി ഒമ്പതു പേർക്കെതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. എന്നാൽ, 18 മാസമായിട്ടും പൊലീസ് കുറ്റപ്പത്രം സമർപ്പിക്കുന്നില്ലെന്നും തെൻറ പേരിൽ ഇത്ര വലിയ കുറ്റം ചുമത്തിയിട്ടും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉമർ ഖാലിദ് ഹൈകോടതിയെ ധരിപ്പിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരി ഒമ്പതിന് കാമ്പസിൽ നടന്ന പരിപാടിയിൽ ദേശവിരുദ്ധ മുദ്രാവാക്യം വിളിെച്ചന്ന് ആരോപിച്ച് എ.ബി.വി.പി വിഡിയോ പുറത്തുവിട്ടിരുന്നു. ഇൗ വിഡിേയാ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. മുദ്രാവാക്യം വിളിച്ചതിന് തെളിവുകൾ ലഭിക്കാത്തതിനാൽ കനയ്യകുമാറിനെതിരായ കേസ് അവസാനിപ്പിക്കുന്നതായി ഡൽഹി പൊലീസ് വ്യക്തമാക്കുകയും ചെയ്തിരുന്നതായി ഹരജിയിൽ പറയുന്നു.
