
ഉമർ ഖാലിദിന് കൈയാമം: വിശദീകരണം തേടി കോടതി
text_fieldsന്യൂഡൽഹി: കോടതി വിലക്ക് നിലനിൽക്കെ, ജെ.എൻ.യു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ കൈയാമംവെച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ റിപ്പോർട്ട് തേടി ജയിൽ ഡി.ജി.പിക്ക് അഡീഷനൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത് നോട്ടീസ് അയച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കമീഷണർക്കും കോടതി നോട്ടീസിന്റെ കോപ്പി അയച്ചിട്ടുണ്ട്.
ഡൽഹി വംശീയാതിക്രമ കേസുമായി ബന്ധപ്പെട്ട് ഉമർ ഖാലിദിനെ വ്യാഴാഴ്ച പട്യാല കോടതിയിലാണ് വിലങ്ങിട്ട് ഹാജരാക്കിയത്. കോടതിമുറിയിൽ വിലങ്ങിട്ട് ഹാജരാക്കുമ്പോൾ ജഡ്ജി അമിതാഭ് റാവത് അവധിയിലായിരുന്നു. ഉമർ ഖാലിദിന്റെ അഭിഭാഷകൻ വിഷയം ജഡ്ജിയുടെ ശ്രദ്ധയിൽപെടുത്തുകയും വകുപ്പുതല അന്വേഷണം ആവശ്യപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് കോടതി നടപടി.