Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിലക്കാൻ കാരണങ്ങളില്ല;...

വിലക്കാൻ കാരണങ്ങളില്ല; ഉമർ ഖാലിദിന് ആഴ്ചയിൽ രണ്ടുതവണ കുടുംബവുമായി വിഡിയോ കൂടിക്കാഴ്ച അനുവദിച്ച് കോടതി

text_fields
bookmark_border
വിലക്കാൻ കാരണങ്ങളില്ല; ഉമർ ഖാലിദിന് ആഴ്ചയിൽ രണ്ടുതവണ കുടുംബവുമായി വിഡിയോ കൂടിക്കാഴ്ച അനുവദിച്ച് കോടതി
cancel
camera_alt

ഉമര്‍ ഖാലിദ് മാതാപിതാക്കള്‍ക്കൊപ്പം

ന്യൂ​ഡ​ൽ​ഹി: 2020 ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു.​എ.​പി.​എ ചു​മ​ത്ത​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഉ​മ​ർ ഖാ​ലി​ദി​ന് ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ വി​ഡി​യോ​യി​ലൂ​ടെ കു​ടും​ബ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ ഡ​ൽ​ഹി കോ​ട​തി അ​നു​മ​തി ന​ൽ​കി. ഉ​മ​ർ ഖാ​ലി​ദ് ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

ആ​റ് വ​ർ​ഷ​ത്തോ​ളം ര​ണ്ട് വി​ഡി​യോ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്ന​ത് ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ വെ​ട്ടി​ച്ചു​രു​ക്കി​യെ​ന്ന് ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ജ​യി​ൽ ച​ട്ട ലം​ഘ​ന​മോ മ​റ്റു നി​യ​മ​ലം​ഘ​ന​ങ്ങ​ളോ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും കൂ​ടി​ക്കാ​ഴ്ച വി​ല​ക്കാ​ൻ കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ഇ​ട​പെ​ട​ൽ.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ക​ലാ​പ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​ധാ​ന സൂ​ത്ര​ധാ​ര​ന്മാ​രി​ൽ ഒ​രാ​ളെ​ന്ന് ആ​രോ​പി​ച്ച് ഉ​മ​ർ ഖാ​ലി​ദി​നെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ച​ത്. യു.​എ.​പി.​എ പ്ര​കാ​രം 2020 സെ​പ്റ്റം​ബ​ർ മു​ത​ൽ ഉ​മ​ർ ഖാ​ലി​ദ് ജ​യി​ലി​ൽ തു​ട​രു​ക​യാ​ണ്.

ഈ മാസം ആദ്യം ഉമർ ഖാലിദിന്‍റെയും ഷർജീൽ ഇമാമിന്‍റെയും ജാമ്യാപേക്ഷ ഡൽഹി കർക്കാർഡൂമ അഡീഷനൽ സെഷൻസ് കോടതി തള്ളിയിരുന്നു. സാഹചര്യങ്ങളിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നും മറ്റ് പ്രതികളിൽനിന്ന് വ്യത്യസ്തമായി ഗൂഢാലോചനയിൽ ഇരുവർക്കും നിർണായക പങ്കുണ്ടെന്നുമുള്ള ഡൽഹി പൊലീസിന്റെ വാദം ശരിവെച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

സംരക്ഷിത സാക്ഷികളുടെ വിസ്താരം പൂർത്തിയാകുന്ന മുറക്ക് അല്ലെങ്കിൽ ഈ ഉത്തരവ് തീയതി മുതൽ ഒരു വർഷം തികയുന്ന മുറക്കോ, ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അതനുസരിച്ച് ഖാലിദിനും ഇമാമിനും ജാമ്യത്തിനായി വീണ്ടും അപേക്ഷിക്കാമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ, കോടതിക്ക് അപേക്ഷ പരിഗണിക്കാനോ ജാമ്യം അനുവദിക്കാനോ കഴിയില്ലെന്നും പറഞ്ഞാണ് അപേക്ഷ തള്ളിയത്.

2020 ഫെബ്രുവരിയിൽ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾക്കിടെയുണ്ടായ വടക്കുകിഴക്കൻ ഡൽഹി കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 700ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umar khaliddelhi courtfamily vide chatdelhi riot 2020India News
News Summary - Umar Khalid Allowed Two Family Video Calls a Week
Next Story