Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി കലാപത്തിൽ തന്നെ...

ഡൽഹി കലാപത്തിൽ തന്നെ പ്രതിയാക്കാൻ പൊലീസ്​ ശ്രമമെന്ന്​ ഉമർ ഖാലിദ്​

text_fields
bookmark_border
ഡൽഹി കലാപത്തിൽ തന്നെ പ്രതിയാക്കാൻ പൊലീസ്​ ശ്രമമെന്ന്​ ഉമർ ഖാലിദ്​
cancel

ന്യൂഡൽഹി: ഡൽഹി കലാപത്തിൻെറ പ്രതിപ്പട്ടികയിൽ​ തന്നെ വലിച്ചിഴക്കാൻ ഡൽഹി പൊലീസ്​ കള്ള സാക്ഷിമൊഴി നൽകാൻ പലരെയും നിർബന്ധിക്കുന്നതായി യുവ ആക്​ടിവിസ്​റ്റ്​ ഉമർ ഖാലിദ്​. ഇതുസംബന്ധിച്ച്​ ഡൽഹി പൊലീസ് കമീഷണർ എസ്​.എൻ. ശ്രീനിവാസ്​തവക്ക് അദ്ദേഹം കത്തെഴുതി.

ഈ വർഷം ഫെബ്രുവരിയിലാണ്​ തലസ്​ഥാന നഗരിയിൽ രാജ്യത്തെ നടുക്കിയ വർഗീയ കലാപം അരങ്ങേറിയത്​. വടക്കുകിഴക്കൻ ദില്ലിയിലെ ജാഫ്റാബാദിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്​ലിം സ്ത്രീകൾ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് ഫെബ്രുവരി 23ന് ബി.ജെ.പി നേതാവ് കപിൽ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തെ തുടർന്നായിരുന്നു കലാപം തുടങ്ങിയത്​​. ആകെ 53 പേർ കൊല്ലപ്പെട്ടു. ഇരകളിൽ ഭൂരിപക്ഷവും മുസ്‌ലിംകളായിരുന്നു. നിരവധി വീടുകളും കടകളും കലാപകാരികൾ അഗ്​നിക്കിരയാക്കി.

കലാപത്തിന്​ തുടക്കമിട്ട കപിൽ മിശ്രക്കെതിരെ ഡൽഹി പൊലീസ്​ ഇതുവരെ നടപടി എടുത്തില്ല. പകരം, സമാധാനപരമായി സമരം നടത്തിയ സി.എ.എ വിരുദ്ധ പ്രക്ഷോഭകരെയാണ്​ വേട്ടയാടിയത്​. സി.എ.എ വിരുദ്ധ സമരക്കാർ ഗൂഢാലോചന നടത്തിയാണ്​ കലാപം സൃഷ്​ടിച്ചതെന്ന്​ വരുത്തിത്തീർക്കാനാണ്​ പൊലീ​സിൻെറ ശ്രമം. വനിതകളടക്കം നിരവധി നേതാക്കളെയാണ്​ ഇതിനകം അറസ്​റ്റ്​ ചെയ്​്​ത്​ ജയിലിലടച്ചത്​. എന്നാൽ, സമരത്തിൽ സജീവസാന്നിധ്യമായ ഉമർ ഖാലിദിനെ അക്രമവുമായി ബന്ധിപ്പിക്കുന്ന ഒരുതെളിവും സംഘടിപ്പിക്കാൻ പൊലീസിന്​ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് തൻെറ സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തി​ കള്ളമൊഴി ​ശേഖരിക്കാൻ പൊലീസ്​ ശ്രമിക്കുന്നതെന്ന്​ ​ഉമർ ഖാലിദ്​ കത്തിൽ ചൂണ്ടിക്കാട്ടി.

പരിചയക്കാരിലൊരാളെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ ആഗസ്റ്റ് 29ന് ചോദ്യം ചെയ്​തത്​ ഇതിന്​ തെളിവായി ഉമർ ഉദ്ധരിക്കുന്നു. ഡൽഹിയിൽ ഗതാഗതം സ്​തംഭിപ്പിക്കാൻ താൻ ആഹ്വാനം ചെയ്​തുവെന്ന തരത്തിൽ കള്ള സാക്ഷിമൊഴി തയ്യാറാക്കിയ പൊലീസ്, അതിൽ ഒപ്പിടാൻ ഇയാളെ നിർബന്ധിക്കുകയായിരുന്നുവത്രെ. ​തനിക്കെതിരെ കള്ളക്കേസെടുക്കാൻ പൊലീസ്​ ഒരുക്കുന്ന തിരക്കഥയുടെ ഭാഗമാണിതെന്നും അന്വേഷിച്ച്​ നടപടിയെടുക്കണമെന്നും ഉമർ ഖാലിദ്​ പൊലീസ് കമീഷണറോട്​ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Umar KhalidnrcCitizenship Amendment Actdelhi Riot
Next Story