രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ഉമർ അബ്ദുല്ല; ‘അദ്ദേഹം പരുഷമായി പെരുമാറുന്ന ആളല്ല’
text_fieldsന്യൂഡൽഹി: പാർലമെന്റിൽ ഭരണഘടന ശിൽപി ബി.ആർ. അംബദ്കറെ അമിത്ഷാ അപമാനിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ രാഹുൽ ഗാന്ധിയെ അനുകൂലിച്ച് ജമ്മു-കശ്മീർ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ല. ‘രാഹുലിനെ എനിക്കറിയാം,
പാർലമെന്റ് അംഗം എന്ന നിലയിൽ രാഹുൽഗാന്ധി ആരെയും തള്ളുകയോ പരുഷമായി പെരുമാറുകയോ ചെയ്യില്ലെ’ന്ന് ഉമർ അബ്ദുല്ല എക്സിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രണ്ട് ഭരണകക്ഷി അംഗങ്ങളെ തള്ളിയിട്ടുവെന്ന ബി.ജെ.പി അവകാശവാദം അദ്ദേഹം തള്ളിക്കളഞ്ഞു.
ബി.ആർ അംബേദ്കറെ അപമാനിച്ചെന്നാരോപിച്ച് പാർലമെൻ്റ് വളപ്പിൽ പ്രതിപക്ഷവും എൻ.ഡി.എ എംപിമാരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മുൻ മന്ത്രി പ്രതാപ് ചന്ദ്ര സാരംഗിക്ക് പരിക്കേറ്റിരുന്നു. ബി.ജെ.പി എംപിമാർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ തള്ളുകയും ശാരീരികമായി കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നും കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ വിശദ അന്വേഷണം നടത്തണമെന്ന് മുതിർന്ന കോൺഗ്രസ് എം.പിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

