Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രത്നങ്ങളെന്ന് പറഞ്ഞ് കല്ലുകൾ നൽകി 177 കോടി തട്ടി; റൊമാനിയയിൽ അറസ്റ്റിലായ യുക്രെയ്ൻ സ്വദേശിയെ മുംബൈയിലെത്തിച്ചു

text_fields
bookmark_border
രത്നങ്ങളെന്ന് പറഞ്ഞ് കല്ലുകൾ നൽകി 177 കോടി തട്ടി; റൊമാനിയയിൽ അറസ്റ്റിലായ യുക്രെയ്ൻ സ്വദേശിയെ മുംബൈയിലെത്തിച്ചു
cancel

മുംബൈ: ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്ന് 177 കോടിയിലധികം രൂപ തട്ടിയെടുത്ത ടോറസ് ജ്വല്ലറി കേസിൽ പ്രധാന പ്രതികളിലൊരാളെ ഇന്ത്യയിലെത്തിച്ചു. യുക്രെയ്ൻ സ്വദേശിയായ ഒലെക്സാണ്ടർ സപിചെങ്കോ എന്ന അലക്സിനെയാണ് റൊമാനിയയിൽ നിന്ന് മുംബൈയിലെത്തിച്ചത്. ഇന്റർപോൾ റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിൽ റൊമാനിയയിൽ അറസ്റ്റിലായ ഇയാളെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യക്ക് കൈമാറിയത്.

സ്വർണം, വെള്ളി, വജ്രം എന്നിവയിൽ പണം നിക്ഷേപിച്ചാൽ ആഴ്ചതോറും വലിയ ലാഭം നൽകാമെന്നായിരുന്നു ടോറസ് ജ്വല്ലറിയുടെ വാഗ്ദാനം. നിക്ഷേപിക്കുന്ന തുകയുടെ രണ്ട് മുതൽ ഒമ്പത് ശതമാനം വരെ ലാഭമായി ലഭിക്കുമെന്നാണ് കമ്പനി പറഞ്ഞിരുന്നത്. ഈ വാഗ്ദാനത്തിൽ വിശ്വസിച്ചാണ് നിരവധി പേർ പണം നിക്ഷേപിച്ചത്.

എന്നാൽ വിലകൂടിയ രത്നങ്ങളെന്ന് പറഞ്ഞ് ഉപഭോക്താക്കൾക്ക് വിറ്റിരുന്നത് കൃത്രിമ കല്ലുകളായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. നിക്ഷേപകരിൽ നിന്ന് ലഭിച്ച പണം ഹവാല ഇടപാടുകളിലൂടെ കൈമാറിയ ശേഷം യുഎസ്ഡിടി എന്ന ക്രിപ്റ്റോകറൻസിയിലേക്ക് മാറ്റിയതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്.

2024 ഡിസംബറിൽ നിക്ഷേപകർക്ക് പണം നൽകുന്നത് കമ്പനി നിർത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. പിന്നാലെ ജ്വല്ലറി ഷോറൂമുകളും അടച്ചുപൂട്ടി. പണം നഷ്ടപ്പെട്ടവർ പരാതിയുമായി രംഗത്തെത്തിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കേസിൽ ഏകദേശം 177.12 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

പ്രതിയെ ഇന്ത്യയിലെത്തിച്ചതോടെ കേസിലെ അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് അന്വേഷണ ഏജൻസികളുടെ നീക്കം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ukrainian Accused Brought to India
Next Story