യുക്രെയ്നിലെ ഇന്ത്യക്കാരെ രക്ഷപ്പെടുത്താമെന്ന് റഷ്യ; മോദി -പുടിൻ ചർച്ചയിലാണ് തീരുമാനം
text_fieldsറഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും (ഫയൽ ചിത്രം)
ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താമെന്ന് റഷ്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇന്ത്യക്കാരെ റഷ്യ വഴി ഇന്ത്യയിലേക്ക് എത്തിക്കാമെന്നാണ് അറിയിച്ചത്. അതിനിടെ ഇന്ത്യൻ വിദ്യാർഥികളെ യുക്രെയ്ൻ തടവിലാക്കുന്നതായും മനുഷ്യകവചമായി ഉപയോഗിക്കുന്നതായും ചർച്ചക്കിടെ റഷ്യ ആരോപിച്ചു.
റഷ്യൻ പാരാട്രൂപ്പർമാർ യുദ്ധരംഗത്തിറങ്ങിയതോടെ ഖാർകീവിൽ പോരാട്ടം മുറുകിയിരിക്കുകയാണ്. നിരവധി ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. ഇവരോട് യുക്രെയ്ൻ സമയം ബുധനാഴ്ച വൈകീട്ട് ആറ് മണിക്ക് (ഇന്ത്യൻ സമയം രാത്രി ഒമ്പത് മണി) മുമ്പ് ഒഴിഞ്ഞ് പോകാൻ എംബസി ആവശ്യപ്പെട്ടിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെ രാത്രിയിൽ ഖാർകീവിൽ റഷ്യൻ ആക്രമണം ശക്തമാകുമെന്ന ആശങ്കയുണ്ട്. വിദ്യാർത്ഥികളെ രാത്രിക്ക് മുമ്പ് മാറ്റാൻ റഷ്യ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അതേസമയം, വ്യാഴാഴ്ച യുക്രൈൻ - റഷ്യ രണ്ടാം വട്ട ചർച്ച പോളണ്ട് -ബെലാറൂസ് അതിർത്തിയിൽ നടക്കും. റഷ്യൻ സംഘം ഇവിടെയെത്തി. യുക്രൈൻ സംഘം പുലർച്ചെ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

