Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പീഡനക്കേസിൽ കുറ്റാരോപിതനായ ബി.ജെ.പി എം.എൽ.എയുടെ ഭാര്യ ഇരക്കെതിരെ പരാതി നൽകി

text_fields
bookmark_border
എം.എൽ.എ രണ്ടുവർഷമായി പീഡിപ്പിക്കുന്നുണ്ടെന്നും ഇയാളുടെയും തന്‍റെ മകളുടെയും ഡി.എൻ.എ ഒന്നാണെന്നും പീഡനത്തിരയായ സ്ത്രീ
പീഡനക്കേസിൽ കുറ്റാരോപിതനായ ബി.ജെ.പി എം.എൽ.എയുടെ ഭാര്യ ഇരക്കെതിരെ പരാതി നൽകി
cancel
camera_alt

ഡറക്ടർ ജനറൽ ഓഫ് പൊലീസ് അശോക് കുമാർ

ഡെറാഡൂൺ: ലൈംഗിക പീഡനക്കേസിൽ കുറ്റാരോപിതനായ ബി.ജെ.പി എം.എൽ.എയുടെ ഭാര്യ ഇരക്കെതിരെ ബ്ലാക് മെയിൽ ആരോപിച്ച് പരാതി നൽകി. ഉത്തരാഗണ്ഡിലാണ് സംഭവം.

'തന്നെ പീഡിപ്പിച്ചെന്നാരോപിച്ച് എം.എൽ.എക്കെതിരെ ഒരു സ്ത്രീ നെഹ്രു കോളനി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു'. പീഡനകേസിൽ കുറ്റാരോപിതനായ എം.എൽ.എയുടെ ഭാര്യ പരാതിക്കാരിയായ സ്ത്രീ തങ്ങളെ ബ്ലാക്ക്മെയിൽ ചെയ്യുന്നെന്ന് കാണിച്ചും കഴിഞ്ഞദിവസം പരാതിനൽകിയിരുന്നു. -ഡറക്ടർ ജനറൽ ഓഫ് പൊലീസ് അശോക് കുമാർ പറഞ്ഞു. ഇരുവരുടെയും പരാതിയിൽ ഗൗരവവും സത്യസന്ധവുമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

എം.എൽ.എ രണ്ടുവർഷമായി തന്നെ പീഡിപ്പിക്കുന്നുണ്ടെന്നും ഇയാളുടെയും തന്‍റെ മകളുടെയും ഡി.എൻ.എ ഒന്നാണെന്നും പീഡനത്തിരയായ സ്ത്രീ പറഞ്ഞു. തന്‍റെ ഭർത്താവിന്‍റെ ഡി.എൻ.എ മകളുടേതുമായി യോജിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story