ഡൽഹിയിൽ നിന്ന് ട്രെയിനിൽ ആന്ധ്രയിലേക്ക് പോയ സ്ത്രീക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണബാധ
text_fieldsന്യൂഡൽഹി: യു.കെയിൽ നിന്നെത്തി ട്രെയിനിൽ ആന്ധ്രപ്രദേശിലേക്ക് പോയ 50കാരിക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചുവെന്ന് കണ്ടെത്തൽ. ഡിസംബർ 21നാണ് ഇവർ ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയത്. ഡിസംബർ 24ന് ആന്ധ്രയിലേക്ക് ട്രെയിനിൽ യാത്ര തിരിക്കുകയും ചെയ്തു. കോവിഡ് പരിശോധന ഫലം പോസിറ്റീവാണെന്ന് അറിയാതെയായിരുന്നു യാത്ര.
തുടർന്ന് ഇവരെ ഫോണിലൂടെ അധികൃതർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ പരിഭ്രാന്തരായ അധികൃതർ ഇവർക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചു. പിന്നീട് സ്ത്രീയേയും മകനേയും വിശാഖപട്ടണത്തേക്കുള്ള ട്രെയിനിൽ കണ്ടെത്തി.
ഇരുവരും ഇപ്പോൾ സർക്കാർ നിയന്ത്രിത ക്വാറന്‍റീൻ സെന്‍ററിലാണ് ഉള്ളതെന്ന് അധികൃതർ അറിയിച്ചു. യു.കെയിൽ നിന്നെത്തിയ 11 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് തെലങ്കാന സർക്കാർ അറിയിച്ചു. ഇതിൽ ഒരാളിൽ മാത്രമാണ് ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

