Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ നിന്നുള്ള...

ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക്​​ കോവിഡ്​ നിയന്ത്രണങ്ങളിൽ ഇളവുമായി യു.കെ

text_fields
bookmark_border
ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക്​​ കോവിഡ്​ നിയന്ത്രണങ്ങളിൽ ഇളവുമായി യു.കെ
cancel

ലണ്ടൻ: ഇന്ത്യയിൽ നിന്നുള്ളവർക്ക്​ കോവിഡ്​ നിയന്ത്രണങ്ങളിൽ ഇളവുമായി യു.കെ. രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവർക്കാണ്​ ഇളവ്​ അനുവദിക്കുക. ഇത്തരക്കാർക്ക്​ 10 ദിവസത്തെ ഹോട്ടൽ ക്വാറന്‍റീൻ ഇനി ആവശ്യമില്ല. ഇന്ത്യയെ നിയ​ന്ത്രണങ്ങളിൽ ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്നും യു.കെ ഒഴിവാക്കി.

റെഡ്​ ലിസ്റ്റിൽ നിന്നും ആംബർ ലിസ്റ്റിലേക്ക്​ യു.കെ മാറ്റിയത്​. ഇതോടെ യു.കെയിലെത്തുന്ന ഇന്ത്യക്കാർ വീടുകളിൽ 10 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാകും. ഹോട്ടൽ ക്വാറന്‍റീൻ നിർബന്ധമല്ല.

ഞായറാഴ്ച രാവിലെ മുതലാകും പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരിക. ഇന്ത്യക്ക്​ പുറമേ യു.എ.ഇ, ഖത്തർ, ബഹറൈൻ തുടങ്ങിയ രാജ്യങ്ങളേയും റെഡ്​ ലിസ്റ്റിൽ നിന്നും യു.കെ ആംബർ ലിസ്റ്റിലേക്ക്​ മാറ്റിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Travel Restrictions​Covid 19
News Summary - UK Eases Entry Restrictions From India, Institutional Quarantine Exempted
Next Story