Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാർ നിയമലംഘനങ്ങൾക്ക്​...

ആധാർ നിയമലംഘനങ്ങൾക്ക്​ ഒരു കോടി രൂപ പിഴ

text_fields
bookmark_border
ആധാർ നിയമലംഘനങ്ങൾക്ക്​ ഒരു കോടി രൂപ പിഴ
cancel

ന്യൂഡൽഹി: ആധാർ നിയമലംഘനങ്ങൾക്ക്​ ഒരു കോടി രൂപ പിഴ ചുമത്താൻ യു.ഐ.ഡി.എ.ഐ അധികാരം നൽകുന്ന നിയമം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്​തു. ചട്ടം നിലവിൽ വന്നതോടെ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ നിയമിക്കാനും അതോറിറ്റിക്ക്​ സാധിക്കും.

ആധാർ അതോറിറ്റിയുടെ തീർപ്പുകൾക്കെതിരെ ഡിസ്​പ്യൂട്​സ്​ സെറ്റിൽമെന്‍റ്​ ആൻഡ്​ അപ്ലേറ്റ്​ ട്രൈബ്യൂണിൽ അപ്പീൽ നൽകാം. ലംഘനങ്ങളിൽ നടപടിയെടുക്കാനും പരാതി പരിഹാരത്തിനുമായി നിയമിക്കുന്ന ഉദ്യോഗസ്ഥന്​ പത്ത്​ വർഷത്തെ സർവീസ്​ വേണമെന്നും നിർദേശമുണ്ട്​.

നിയമം, മാനേജ്​മെന്‍റ്​, ഐ.ടി, വാണിജ്യം എന്നീ വിഷയങ്ങളിലൊന്നിലെങ്കിലും മൂന്ന്​ വർഷത്തെ വിദഗ്​ധ പരിചയമുണ്ടാകമെന്നും നിർദേശിച്ചിട്ടുണ്ട്​.2019ലെ ആധാർ നിയമത്തിന്​ അനുസൃതമായാണ്​ ചട്ടങ്ങൾ ഐ.ടി മന്ത്രാലയം വിജ്ഞാപനം ചെയ്​തത്​. നിയമലംഘകർക്ക്​ നടപടിക്ക്​ മുമ്പ്​ കാരണം കാണിക്കൽ നോട്ടീസ്​ നൽകുകയും ആരോപണവിധേയരോട്​ വിശദീകരണം തേടുകയും വേണമെന്ന്​ പുതിയ നിയമത്തിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AadhaarUIDAI
News Summary - UIDAI Finally Gets Powers to Act Against Aadhaar Violations, Impose Fines Up To Rs 1 Crore
Next Story