Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ യു.ജി.സി...

ഡൽഹിയിൽ യു.ജി.സി തുല്യത, സംവരണ വിരുദ്ധ പ്രതി​​​ഷേധം

text_fields
bookmark_border
ഡൽഹിയിൽ യു.ജി.സി തുല്യത, സംവരണ വിരുദ്ധ പ്രതി​​​ഷേധം
cancel

ന്യൂ​ഡ​ൽ​ഹി: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജാ​തി​വി​വേ​ച​നം ത​ട​യു​ന്ന​ത് ല​ക്ഷ്യ​മി​ട്ട് ത​യാ​റാ​ക്കി​യ 2026ലെ ​യു.​ജി.​സി തു​ല്യ​താ ച​ട്ട​ങ്ങ​ൾ​ക്കെ​തി​രെ​യും രാ​ജ്യ​ത്തെ സം​വ​ര​ണ​ങ്ങ​ളി​ൽ പ​രി​ഷ്കാ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടും ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധം. സം​വ​ര​ണ പ​രി​ഷ്ക​ര​ണ ആ​ന്ദോ​ള​ന്റെ ബാ​ന​റി​ൽ ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ത​റി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ രാ​ജ​സ്ഥാ​ൻ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ജ​ന​റ​ൽ സേ​ന, ചാ​ണ​ക്യ സേ​ന, ക​ർ​ണി സേ​ന തു​ട​ങ്ങി​യ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ പ​​ങ്കെ​ടു​ത്തു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കു​ന്ന​ത് വ​രെ ജ​ന്ത​ർ​മ​ന്ത​റി​ൽ സ​മ​രം തു​ട​രു​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ജാ​തി അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സം​വ​ര​ണ​ത്തി​ന് പ​ക​രം സാ​മ്പ​ത്തി​ക സ്ഥി​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ശ്ച​യി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന ആ​വ​ശ്യം. ജ​ന്ത​ർ​മ​ന്ത​റി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് പൊ​ലീ​സ് അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. വ​ലി​യ​തോ​തി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ ജ​ന്ത​ർ​മ​ന്ത​റി​ൽ ത​ടി​ച്ചു​കൂ​ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ രാം​ലീ​ല മൈ​താ​ന​ത്ത് സ​മ​രം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി. എ​ന്നാ​ൽ, പൊ​ലീ​സി​ന്റെ നി​ർ​ദേ​ശം ത​ള്ളി​യ പ്ര​തി​ഷേ​ധ​ക്കാ​ർ ജ​ന്ത​ർ​മ​ന്ത​റി​ൽ​ത​ന്നെ തു​ട​രു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ugceducation policystudent protest
News Summary - UGC equivalence and protests against reservation in Delhi
Next Story