4000ത്തിലധികം പ്രസിദ്ധീകരണങ്ങളെ ‘വെട്ടി’ യു.ജി.സി
text_fieldsന്യൂഡൽഹി: ഗവേഷണ ലോകത്ത് പ്രശസ്തമായ 4000ത്തിലധികം ആനുകാലിക പ്രസിദ്ധീകരണങ്ങളെ (ജേണലുകളെ) അംഗീകൃത പട്ടികയിൽ നിന്ന് ഒഴിവാക്കി യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ (യു.ജി.സി). ഒാക്സ്ഫഡ്, ഹാർവഡ് യൂനിവേഴ്സിറ്റികൾ, നാഷനൽ കൗൺസിൽ ഒാഫ് എജുക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി), ഇന്ത്യൻ കൗൺസിൽ ഒാഫ് ഹിസ്റ്റോറിക്കൽ റിസർച്, ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റി, ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലിയുടെ ഒാൺലൈൻ വിഭാഗം തുടങ്ങി 4305 ആനുകാലിക പ്രസിദ്ധീകരണങ്ങളെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.
‘ഗുണനിലവാരം കുറഞ്ഞതും കൃത്യമായ വിവരം ലഭ്യമാക്കാത്തതും തെറ്റായ വാദങ്ങൾ’ ഉന്നയിക്കുന്നതുമാണ് ഇൗ പ്രസിദ്ധീകരണമെന്നാണ് യു.ജി.സിയുടെ കണ്ടുപിടിത്തം. തങ്ങൾ അംഗീകരിച്ച ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കുന്ന ഗവേഷണ പ്രബന്ധങ്ങളെ മാത്രമേ അക്കാദമിക നേട്ടം വിലയിരുത്താനായി പരിഗണിക്കൂവെന്ന് യു.ജി.സി വ്യക്തമാക്കിയിട്ടുണ്ട്.
അംഗീകാരം ഒഴിവാക്കിയതിന് പുറമെ 191 പ്രസിദ്ധീകരണങ്ങളെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. െഎ.െഎ.എം കൊൽക്കത്ത, പഞ്ചാബ് അഗ്രികൾച്ചറൽ യൂനിവേഴ്സിറ്റി, എയറോനോട്ടിക്കൽ സൊസൈറ്റി ഒാഫ് ഇന്ത്യ തുടങ്ങിയവ ഇതിലുൾപ്പെടും. അംഗീകാരം റദ്ദാക്കിയ 4305 പ്രസിദ്ധീകരണങ്ങളിൽ 1447 എണ്ണം സാമൂഹിക ശാസ്ത്ര പ്രസിദ്ധീകരണങ്ങളാണ്. 1120 എണ്ണം ആർട്സ്-മാനവിക പ്രസിദ്ധീകരണങ്ങളും ബാക്കിയുള്ളവ ശാസ്ത്ര വിഭാഗത്തിൽപെട്ടതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
