യു.ജി.സിയും എ.െഎ.സി.ടി.ഇയും ചരിത്രത്തിലേക്ക്
text_fieldsന്യൂഡൽഹി: യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷനും (യു.ജി.സി), ഒാൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷനും (എ.െഎ.സി.ടി.ഇ) പകരം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഏകീകൃത സംവിധാനം വരുന്നു. ഇതിന് പകരമുള്ള നിർദിഷ്ട ഹയർ എജുക്കേഷൻ എംപവർമെൻറ് റെഗുലേഷൻ ഏജൻസി (ഹീര), ഉന്നത വിദ്യാഭ്യാസരംഗത്തെ അപ്രസക്തമായതും അനാവശ്യവുമായ വ്യവസ്ഥകൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ടെക്നിക്കൽ, നോൺ ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കുക എന്നതാണ് പുതിയ സംവിധാനത്തിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിലെയും നിതി ആയോഗിലെയും ഉദ്യോഗസ്ഥർ ചർച്ച നടത്തുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒന്നിലേറെ സംവിധാനങ്ങളുള്ളത് ഇൗ രംഗത്ത് അനാവശ്യ നിയന്ത്രണത്തിനും സ്ഥാപനങ്ങളുടെ സ്വയംഭരണത്തിനും തടസ്സമാകുന്നുവെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം. ഉന്നത വിദ്യാഭ്യാസ മേഖല ഏകീകൃത സംവിധാനത്തിലേക്ക് മാറ്റണമെന്ന് നിരവധി സർക്കാർ കമ്മിറ്റികൾ നേരേത്ത നിർേദശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
