Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതുർക്കി സുന്ദരിയെയും 1...

തുർക്കി സുന്ദരിയെയും 1 ബില്യൻ ഡോളറും വേണം, അല്ലെങ്കിൽ എംബസി അടച്ചുപൂട്ടും; വിചിത്ര ആവശ്യങ്ങളുമായി ഉഗാണ്ടൻ കരസേനാ മേധാവി

text_fields
bookmark_border
തുർക്കി സുന്ദരിയെയും 1 ബില്യൻ ഡോളറും വേണം,   അല്ലെങ്കിൽ എംബസി അടച്ചുപൂട്ടും; വിചിത്ര ആവശ്യങ്ങളുമായി ഉഗാണ്ടൻ കരസേനാ മേധാവി
cancel

കമ്പാല: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയെ വിവാഹം കഴിക്കാൻ 100 പശുക്കളെ നൽകാമെന്ന വിവാദ പരാമർശത്തിന് തുർക്കിയോട് വിചിത്രമായ ആവശ്യങ്ങളുമായി ഉഗാണ്ടൻ സൈനിക മേധാവിയും പ്രസിഡന്റ് യോവേരി മുസേവേനിയുടെ മകനുമായ മുഹൂസി കയ്നെരുഗാബ. തനിക്ക് ഒരു ബില്യൻ ഡോളറും തുർക്കിയിലെ ഏറ്റവും സുന്ദരിയായ യുവതിയെ ഭാര്യയായി വേണമെന്നുമാണ് ഇയാൾ ആവശ്യപ്പെട്ടിരിക്കുന്നത്. മുപ്പത് ദിവസത്തിനകം ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ തുർക്കിയുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുമെന്നും കമ്പാലയിലെ എംബസി പൂട്ടിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.

സൊമാലിയയിൽ വിമാനത്താവളങ്ങളും തുറമുഖങ്ങളും നിർമിച്ച് തുർക്കി വലിയ ലാഭമുണ്ടാക്കുന്നുണ്ടെന്നും എന്നാൽ അവിടെ സമാധാനം നിലനിർത്താൻ കഴിഞ്ഞ ഇരുപത് വർഷമായി ഉഗാണ്ടൻ സൈന്യം വലിയ വില നൽകുന്നുണ്ടെന്നുമാണ് കയ്നെരുഗാബയുടെ വാദം. ഇതിനുള്ള സുരക്ഷാ ലാഭവിഹിതം ആയിട്ടാണ് ഇയാൾ പണം ആവശ്യപ്പെടുന്നത്. തുർക്കിക്ക് ഇതൊരു ലളിതമായ ഇടപാടാണ്. ഒന്നുകിൽ അവർ പണം നൽകണം, അല്ലെങ്കിൽ ഞാൻ എംബസി പൂട്ടിക്കും - എക്സിലൂടെ ഇയാൾ മുന്നറിയിപ്പ് നൽകി.

സ്വന്തം സുരക്ഷയെ കരുതി ഉഗാണ്ടൻ പൗരന്മാർ തുർക്കിയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും ഇയാൾ ഉപദേശിച്ചു. അതേസമയം, ഇസ്രായേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച സൈനിക മേധാവി, വിശുദ്ധ ഭൂമിയെ സംരക്ഷിക്കാൻ തന്റെ നേതൃത്വത്തിൽ ഒരു ലക്ഷം സൈനികരെ അയക്കാൻ തയാറാണെന്നും അറിയിച്ചു.മുമ്പും ഇത്തരത്തിലുള്ള വിവാദ പ്രസ്താവനകൾ നടത്തിയിട്ടുള്ള ആളാണ് മുഹൂസി കയ്നെരുഗാബ. 2022ലാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയെ വിവാഹം കഴിക്കാൻ 100 പശുക്കളെ നൽകാമെന്ന് ഇയാൾ പരസ്യമായി പ്രഖ്യാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ugandathreatdemandsmilitaryLatest News
News Summary - Ugandan army chief makes bizarre demands: Turkish beauty queen and $1 billion, or embassy will be closed
Next Story