ഉദയനിധി സ്റ്റാലിന്റെ സനാതന ധർമത്തിനെതിരായ പ്രസ്താവന വിദ്വേഷ പ്രസംഗമെന്ന് മദ്രാസ് ഹൈകോടതി
text_fieldsന്യൂഡൽഹി: സനാതന ധർമ്മത്തിനെതിരായ ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശങ്ങൾ വിദ്വേഷ പ്രസംഗമാണെന്ന നിരീക്ഷണവുമായി മദ്രാസ് ഹൈകോടതി. 2023ൽ നടത്തിയ പ്രസംഗത്തിലാണ് മദ്രാസ് ഹൈകോടതി നിരീക്ഷണം. മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചാണ് നിരീക്ഷണം നടത്തിയത്. പ്രസ്താവന ഹിന്ദുയിസത്തിന് നേരെയുണ്ടായ ആക്രമണമാണെന്ന് കോടതി നിരീക്ഷിച്ചു.
100 വർഷമായി ഡി.എം.കെയുടെ നേതൃത്വത്തിൽ ഹിന്ദുയിസത്തിനെതിരെ ഒരു പരിപാടി നടക്കുകയാണ്. ഉദയനിധി സ്റ്റാലിനും അതിന്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കി
വിദ്വേഷ പ്രസംഗം നടത്തുന്നവർ സ്വതന്ത്രരായ നടക്കുമ്പോൾ അതിനെതിരെ പ്രതികരിക്കുന്നവർ ജയിലാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് വേദനയോടെ പറയുകയാണെന്നും കോടതി വ്യക്തമാക്കി. വിദ്വേഷം പ്രസംഗം നടത്തിയതിന് ഉദയനിധിസ്റ്റാലിനെതിരെ ഒരു കേസ് പോലും തമിഴ്നാട്ടിൽ രജിസ്റ്റർ ചെയ്തിട്ടില്ല. മറ്റ് സംസ്ഥാനങ്ങളാണ് ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്തിരിക്കുന്നതെന്നും കോടതിവ്യക്തമാക്കി.
നാതന ധർമ്മം സാമൂഹിക നീതി എന്ന ആശയത്തിന് എതിരാണെന്നും അത് "ഉന്മൂലനം ചെയ്യപ്പെടണം" എന്നും തമിഴ്നാട് മന്ത്രിയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ പറഞിരുന്നു. സനാതന മലേറിയയും ഡെങ്കിയും പോലെയാണ്, അതിനാൽ അതിനെ എതിർക്കരുത്, ഉന്മൂലനം ചെയ്യണം," അദ്ദേഹം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

