Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ് വ്യാജ പെരിയാറിസ്റ്റ് ,ജ്യോതിഷവും യാഗവും നടത്തി ഭരിക്കുന്നു; പരിഹാസവുമായി ഉദയനിധി സ്റ്റാലിൻ

text_fields
bookmark_border
Udhayanidhi Stalin Slams Vijay
cancel

ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. സംസ്ഥാന ഭരണകൂടം ജ്യോതിഷത്തെയും യാഗങ്ങളെയും ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. പെരിയാറിന്റെ ആശയങ്ങൾ പിന്തുടരുന്നുവെന്ന് അവകാശപ്പെടുന്ന വിജയ്, അതിന് വിരുദ്ധമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് ഉദയനിധി സ്റ്റാലിൻ ആരോപിച്ചു.

സെൻജിയിൽ കാണാതായ പെൺകുട്ടിക്കായി തിരച്ചിൽ നടക്കുന്നതിനിടെ പൊലീസ് സ്റ്റേഷനിൽ യാഗം നടത്തിയ സംഭവവും ഉദയനിധി വിമർശിച്ചു. കുറ്റകൃത്യങ്ങൾ അന്വേഷിക്കേണ്ട പൊലീസ് ചെയ്യുന്നത് സ്റ്റേഷനുള്ളിൽ യാഗം നടത്തലാണോയെന്ന് അദ്ദേഹം ചോദിച്ചു. പെരിയാറിന്റെ ചിത്രം ഉപയോഗിക്കുകയും അദ്ദേഹത്തിന്റെ ആശയങ്ങളുടെ പിന്തുടർച്ചക്കാരനാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന വിജയ്, ചില തത്ത്വങ്ങൾ മാത്രം സ്വീകരിക്കുകയും മറ്റുള്ളവ ഒഴിവാക്കുകയുമാണെന്നും ഉദയനിധി ആരോപിച്ചു. വിജയ്‌യെ 'വ്യാജ പെരിയാറിസ്റ്റ്', 'വ്യാജ മുഖ്യമന്ത്രി' എന്നിങ്ങനെയും അദ്ദേഹം വിശേഷിപ്പിച്ചു.

ഉദയനിധിയുടെ വിമർശനങ്ങൾക്ക് പിന്നാലെ തമിഴക വെട്രി കഴകം (ടി.വി.കെ) മറുപടിയുമായി രംഗത്തെത്തി. പെരിയാറിന്റെ പേര് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നവരാണ് ഡി.എം.കെ നേതാക്കളെന്ന് ടിവികെ ആരോപിച്ചു. തിരുപ്പരങ്കുൺട്രം കാർത്തികൈ ദീപം വിവാദത്തിലും ഡി.എം.കെയും ടി.വി.കെയും തമ്മിലുള്ള രാഷ്ട്രീയ പോര് തുടരുകയാണ്. നവംബർ 24ന് ദീപത്തൂണിൽ ദീപം തെളിയിക്കാൻ സുപ്രീംകോടതി നവംബർ 20ന് കർശന ഉപാധികളോടെ അനുമതി നൽകിയിരുന്നു. ഇതിനെതിരെ തമിഴ്നാട് സർക്കാർ പുനഃപരിശോധനാ ഹരജിയും സമർപ്പിച്ചിട്ടുണ്ട്. ഇതോടെ വിഷയത്തിൽ രാഷ്ട്രീയ പോരും ശക്തമായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Udhayanidhi Stalin Slams Vijay
Next Story