Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രിയാകും

text_fields
bookmark_border
mk stalin and udhayanidhi stalin
cancel

ചെന്നൈ: മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പുത്രനായ ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി. ശനിയാഴ്ച പ്രഖ്യാപിച്ച പുതിയ മ​ന്ത്രിസഭ അഴിച്ചുപണിയിലാണ് പാർട്ടി തലപ്പത്ത് നില ഭദ്രമാക്കിയും നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമംകുറിച്ചും സ്ഥാനക്കയറ്റം.

ഞായറാഴ്ച ഉച്ചക്ക് ശേഷം 3.30ന് ചെന്നൈ രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം സത്യ​പ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.

നിയമസഭ തെരഞ്ഞെടുപ്പ് വൈകാതെയെത്തുന്ന സംസ്ഥാനത്ത് ഉദയനിധി സ്റ്റാലിനെ മുന്നിൽനിർത്തി പാർട്ടിക്ക് കരുത്ത് കൂട്ടലും പുതിയ പദവി ദാനത്തിന്റെ ലക്ഷ്യമാണ്.

അതിനിടെ, ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഡി.എം.കെ നേതാവ് സെന്തിൽ ബാലാജിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തും.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Udhayanidhi Stalin Deputy Chief Minister of Tamil Nadu; Senthil Balaji will be minister again
Next Story