‘ഞങ്ങൾ ചോദിക്കുന്നത് ഞങ്ങളുടെ വിഹിതം, അതിലെന്ത് രാഷ്ട്രീയം’; സ്റ്റാലിനെ ആക്രമിച്ചതിന് ധർമേന്ദ്ര പ്രധാനെതിരെ ഉദയനിധി
text_fieldsചെന്നെ: ദേശീയ വിദ്യാഭ്യാസ നയത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ സംസ്ഥാന മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കടന്നാക്രമിച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിനെതിരെ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ.
സംസ്ഥാനം അടക്കുന്ന നികുതിയിൽനിന്ന് അർഹമായ ഫണ്ട് മാത്രമാണ് കേന്ദ്രത്തിൽനിന്ന് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഞങ്ങളുടെ വിഹിതത്തിന്റെ ഫണ്ടായ 2150 കോടി രൂപയാണ് ചോദിക്കുന്നത്. ഞങ്ങൾ എൻ.ഇ.പിയും ത്രി ഭാഷാ നയവും അംഗീകരിക്കണമെന്ന് കേന്ദ്രം ആഗ്രഹിക്കുന്നു. തമിഴ്‌നാട് എപ്പോഴും ത്രിഭാഷാ നയത്തെ എതിർക്കുന്നു. അതിൽ എന്ത് രാഷ്ട്രീയമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു. വിദ്യാഭ്യാസം തമിഴരുടെ അവകാശമാണ്. ആരാണ് രാഷ്ട്രീയം കളിക്കുന്നതെന്ന് ദയവായി മനസിലാക്കുക -ഡി.എം.കെ നേതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിർണായക പദ്ധതികൾക്കുള്ള ഫണ്ട് വിദ്യാഭ്യാസ മന്ത്രാലയം നിർത്തിവച്ചതായി ഡി.എം.കെ സർക്കാർ ആരോപിച്ചതോടെ സംസ്ഥാനത്ത് എൻ.ഇ.പി നടപ്പാക്കുന്നത് സംബന്ധിച്ച് തമിഴ്‌നാടും കേന്ദ്ര സർക്കാറും തുറന്ന തുദ്ധത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് ഉദയനിധിയുടെ പരാമർശം.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെച്ചൊല്ലി ധർമേന്ദ്ര പ്രധാൻ സ്റ്റാലിനെ ആക്രമിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി ഉയരണമെന്നും പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രയോജനപ്പെടുന്ന യുവ പഠിതാക്കളുടെ താൽപര്യങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും സ്റ്റാലിന് അയച്ച കത്തിൽ പ്രധാൻ പറഞ്ഞു. സ്റ്റാലിന്റെ കത്തിനുള്ള മറുപടിയായാണ് വിദ്യാഭ്യാസ മന്ത്രിയുടെ കത്ത്. സമഗ്ര ശിക്ഷാ അഭിയാൻ, പി.എം എസ്.എച്ച്.ആർ.ഐ സ്കൂളുകൾ എന്നിവയെ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധിപ്പിക്കുന്നത് അടിസ്ഥാനപരമായി അംഗീകരിക്കാനാവില്ലെന്ന് സ്റ്റാലിൻ തന്റെ കത്തിൽ പറഞ്ഞിരുന്നു.
എന്നാൽ, സ്റ്റാലിൻ പ്രധാനമന്ത്രിക്ക് അയച്ച കത്ത് മോദി സർക്കാർ പ്രോത്സാഹിപ്പിക്കുന്ന സഹകരണ ഫെഡറലിസത്തിന്റെ പൂർണമായ നിഷേധമാണെന്നും പുരോഗമനപരമായ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെ അവരുടെ രാഷ്ട്രീയ വിവരണങ്ങൾ നിലനിർത്താനുള്ള ഭീഷണികളാക്കി മാറ്റുന്നത് ചെയ്യുന്നത് അനുചിതമാണെന്നും മറുപടി കത്തിൽ പ്രധാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

