Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

''ഉദയനിധി ഹിറ്റ്‌ലർ''; ഉദയനിധി സ്റ്റാലിനെ ഹിറ്റ്‌ലറോടുപമിച്ച് ബസവരാജ് ബൊമ്മൈ

text_fields
bookmark_border
Udhayanidhi Stalin, Basavaraj Bommai,
cancel

ചെന്നൈ: തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെ ഹിറ്റ്ലറോടുപമിച്ച് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. സ്റ്റാലിന്റെ മനസ് കൊതുകിനെ പോലെ ചെറുതും മലേറിയ പോലെ വൃത്തികെട്ടതുമാണെന്നും ബി.ജെ.പി നേതാവ് ആരോപിച്ചു.

സനാതന ധർമം ഡെങ്കിക്കും മലേറിയക്കും സമാനമാണെന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശത്തോടെയാണ് വിവാദം ഉടലെടുത്തത്. ‘സനാതന ഉന്മൂലന സമ്മേളം’ എന്ന പരിപാടിയിൽ വെച്ചായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ കൂടിയായ ഉദയനിധിയുടെ പരാമർശം.

സനാധന ധർമം സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണെന്ന് ഉദയനിധി പറഞ്ഞു. പരാമർശത്തിനെതിരേ ബി.ജെ.പി നേതാക്കൾ രംഗത്ത് വരികയായിരുന്നു. മന്ത്രിക്കെതിരേ കേസെടുക്കണമെന്നും ആവശ്യമുയർന്നു. വംശഹത്യക്കാണ് ഉദയനിധി ആഹ്വാനം ചെയ്തിരിക്കുന്നത് ബി.ജെ.പി നേതാവ് അമിത് മാളവ്യ ആരോപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Hitler BJP's Basavaraj Bommai as Sanatana remark row escalates
Next Story