നോട്ട് പിൻവലിക്കൽ തീരുമാനത്തെ ചോദ്യം ചെയ്ത് ശിവസേന
text_fieldsമുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് പിൻവലിക്കൽ തീരുമാനത്തെ ചോദ്യം ചെയ്ത് ശിവസേന തലവൻ ഉദ്ധവ് താക്കറെ രംഗത്ത്. "നിങ്ങൾക്ക് മനക്കരുത്ത് ഉണ്ടെങ്കിൽ സ്വിസ് ബാങ്കുകളിലെ കള്ളപ്പണങ്ങളിൽ സർജിക്കൽ ആക്രമണം നടത്തുക. എന്നിട്ടീ കളളപ്പണം രാജ്യത്തേക്ക് കൊണ്ടുവരിക. ജനങ്ങൾ നിങ്ങളെ (മോദി) അതിയായി വിശ്വസിക്കുന്നു. അവരിലെ ആ വിശ്വാസത്തെ തകർത്താൽ അതിൻെറ ആഘാതം വലുതായിരിക്കും- താക്കറെ മുന്നറിയിപ്പ് നൽകി.
ബാങ്കുകളുടെ എ.ടി.എമ്മുകളിൽ നിന്നും പണം ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നെന്ന വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്നാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം. അഴിമതിക്കെതിരെയാണ് നിങ്ങൾ നീങ്ങുന്നതെങ്കിൽ നിങ്ങളുടെ കൂടെ ഞങ്ങളുണ്ടാകും. എന്നാൽ സാധാരണക്കാരനെ ബുദ്ധിമുട്ടിച്ചാവില്ല അതെന്നും അദ്ദേഹം വ്യക്താമാക്കി. പണം മാറാനായി കൂടുതൽ സൗകര്യങ്ങൾ ഏർപെടുത്തണമെന്നും താക്കറെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
