തർക്കഭൂമിയിൽ മുസ്ലിംകൾ നമസ്കരിക്കിെല്ലന്ന ഭീഷണിയുമായി ഉദ്ധവ്
text_fieldsഅയോധ്യ: അയോധ്യയിലെ തർക്കഭൂമിയിൽ ഒരിക്കലും മുസ്ലിംകളെ നമസ്കരിക്കാൻ അനുവദിക്കില്ലെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ. രാമക്ഷേത്രം പണിതില്ലെങ്കിൽ ബി.ജെ.പി അധികാരത്തിൽ തിരിച്ചുവരില്ല. ക്ഷേത്ര നിർമാണത്തിന് പാകത്തിൽ ഓർഡിനൻസ് പുറപ്പെടുവിക്കണം. ഹിന്ദുവികാരം അവഗണിച്ച് മുന്നോട്ടുപോകരുെതന്നും ഉദ്ധവ് പറഞ്ഞു.
രാമക്ഷേത്ര പ്രശ്നത്തിൽ സംഘ്പരിവാറിനെ പിന്തള്ളി ഹിന്ദുത്വം കത്തിക്കാനും ലോക്സഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മുതലാക്കാനുമാണ് ശിവസേനയുടെ ലക്ഷ്യം. സംസ്ഥാനത്ത് ബി.ജെ.പിയെ പിന്തള്ളാൻ ശ്രമിക്കുന്ന ഉദ്ധവ്, ഇതാദ്യമായാണ് അയോധ്യയിൽ എത്തിയത്.
10,000 ശിവസേന പ്രവർത്തകർ പങ്കെടുത്ത ആരതിയും സമ്മേളനവും നടത്തിയ ശിവസേന തലവൻ, താൽക്കാലിക ക്ഷേത്രവും സന്ദർശിച്ചു.
