Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഴിമതി: ശിവസേനയിൽ നിന്നും രണ്ട് നേതാക്കളെ പുറത്താക്കി
text_fieldsbookmark_border
മുംബൈ: അഴിമതി നടത്തിയ രണ്ട് നേതാക്കളെ ശിവസേന സസ്പെൻഡ് ചെയ്തു. ജഗദീഷ് ഷെട്ടി, ദീപക് സവാന്ത് എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ അറിയിച്ചു.
പാർട്ടിയുടെ പേരു പറഞ്ഞ് കൈക്കൂലി വാങ്ങിയതിനാണ് ജഗദീഷിനെതിരായ നടപടി. വ്യക്തി വൈരാഗ്യത്തിെൻറ പേരിൽ പാർട്ടിയിലെ മുതിർന്ന നേതാവിെൻറ കാര്യങ്ങളിൽ അനാവശ്യ ഇടപെടൽ നടത്തിയതിനാണ് ദീപക് സവാന്തിനെ പുറത്താക്കിയത്.
ആദർശരഹിതമായി പ്രവർത്തിക്കുകയും പാർട്ടിക്ക് കളങ്കം വരുത്തുകയും ചെയ്യുന്നവരെ ഒഴിവാക്കി പ്രതിഛായ തകരാതെ നോക്കാനാണ് നടപടിയെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
നേരത്തെ ബ്രിഹാൻമുംബൈ മുനിസിപ്പൽ കോപറേഷൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിമതരായ 26 നേതാക്കളെയും പ്രവർത്തകരെയും പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.
Next Story
