Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുള്ളറ്റ്​ ട്രെയിൻ...

ബുള്ളറ്റ്​ ട്രെയിൻ പദ്ധതിയിൽ പുനരാലോചനയെന്ന്​ ഉദ്ധവ്​ താക്കറെ

text_fields
bookmark_border
udav-thakre
cancel

മുംബൈ: നരേ​ന്ദ്ര മോദിയുടെ സ്വപ്​ന പദ്ധതികളിലൊന്നായ ബുള്ളറ്റ്​ ട്രെയിനിൽ പുനരാലോചന നടത്തുമെന്ന്​ മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ. സംസ്ഥാനത്ത്​ നിലവിൽ നടക്കുന്ന വികസന പദ്ധതികളെ കുറിച്ച്​ വീണ്ടും പരിശോധനയുണ്ടാകുമെന്നും ഉദ്ധവ്​ വ്യക്​തമാക്കി. മുംബൈ-അഹമ്മദാബാദ്​ റൂട്ടിലാണ്​ ജപ്പാ​​െൻറ സാ​ങ്കേതിക സഹായത്തോടെ ബുള്ളറ്റ്​ ട്രെയിൻ പദ്ധതി നടപ്പാക്കുന്നത്​.

സാധാരണക്കാരുടെ സർക്കാറാണ്​ മഹാരാഷ്​ട്ര ഭരിക്കുന്നത്​. നിങ്ങൾ ചോദിച്ചത്​ പോലെ ബുള്ളറ്റ്​ ട്രെയിൻ പദ്ധതിയിൽ പുനരാലോചനയുണ്ടാകും. എന്നാൽ, പദ്ധതി പൂർണമായും നിർത്തുമോയെന്ന്​ ഇപ്പോൾ പറയാനാവില്ലെന്നും ഉദ്ധവ്​ താക്കറെ മാധ്യമ പ്രവർത്ത​കരോട്​ പറഞ്ഞു.

അതേസമയം, സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയിൽ ഉദ്ധവ്​ സർക്കാർ ധവളപത്രം പുറത്തിറക്കി. അഞ്ച്​ ലക്ഷം കോടിയാണ്​ സംസ്ഥാന സർക്കാറി​​െൻറ ആകെ കടമെന്ന്​ സഖ്യസർക്കാറി​​െൻറ ധവളപത്രം വ്യക്​തമാക്കുന്നു. എങ്കിലും കർഷകരുടെ വായ്​പ എഴുതി തള്ളുന്നത്​ പരിഗണിക്കുമെന്നും ശിവസേന സർക്കാർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtrabullet trainUddhav Thackeraymalayalam newsindia news
News Summary - Uddhav Thackeray Says Govt of ‘Common Man’ Will Review Bullet Train-India news
Next Story