Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅട്ടിമറി...

അട്ടിമറി നീക്കങ്ങൾക്കിടെ ഉദ്ധവ്​ ഇന്ന്​ സഖ്യകക്ഷികളെ കാണും

text_fields
bookmark_border
അട്ടിമറി നീക്കങ്ങൾക്കിടെ ഉദ്ധവ്​ ഇന്ന്​ സഖ്യകക്ഷികളെ കാണും
cancel

മുംബൈ: മഹാരാഷ്​ട്രയിൽ സർക്കാറിനെ താഴെ​യിടാൻ ബി.ജെ.പി കരുക്കൾ നീക്കിത്തുടങ്ങിയെന്ന റിപ്പോർട്ടുകൾക്കിടെ മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ സഖ്യകക്ഷികളായ കോൺഗ്രസുമായും എൻ.സി.പിയുമായും ബുധനാഴ്​ച കൂടിക്കാഴ്​ച നടത്തും. എൻ.സി.പി അധ്യക്ഷൻ ശ​ര​ദ്​ പ​വാ​ര്‍ മും​ബൈ​യി​ല്‍ ഉ​ദ്ധ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തിന്​ പിന്നാലെയാണ്​ സഖ്യത്തിൽ അകൽച്ച രൂപ​െപട്ടതായി റിപ്പോർട്ട്​ വന്നത്​. മഹാരാഷ്​ട്രയിൽ സർക്കാറിനെ പിന്തുണക്കുന്ന റോളിലേക്ക്​ മാ​ത്രമായി കോൺഗ്രസ്​ ഉൾവലിയുകയും ചെയ്​തതോടെ മഹാ വികാസ്​ അഗാഡിയിൽ വിള്ളൽ വീണതായി അഭ്യൂഹങ്ങൾ ഉയർന്നത്​. സ​ര്‍ക്കാ​റി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​ന്‍ ബി.​ജെ.​പി നീ​ക്കം തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് പ​വാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സർക്കാറിന്​ ഭീഷണിയില്ലെന്നും എല്ലാ എം.എൽ.എമാരും തങ്ങൾക്കൊപ്പമുണ്ടെന്നും ശരദ്​​ പവാർ പറഞ്ഞു. കോ​വി​ഡ് വ്യാപനം ത​ട​യു​ന്ന​തി​ൽ സർക്കാർ പ​രാ​ജ​യമാണെന്ന്​ കാണിച്ചാണ്​ ബി.ജെ.പി അട്ടിമറി നീക്കം നടത്തുന്നത്​. സ​ർ​ക്കാ​റി​നെ പി​രി​ച്ചു​വി​ട്ട്​ രാ​ഷ്​​ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ബി.​ജെ.​പി രാ​ജ്യ​സ​ഭ എം.​പി നാ​രാ​യ​ൺ റാ​ണെ ഗ​വ​ർ​ണ​റെ ക​ണ്ടിരുന്നു. രാജ്യത്തെ ഏറ്റവും കൂടുതൽ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​ത സംസ്​ഥാനമായ മഹാരാഷ്​ട്രയിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളിൽ ആരും സന്തുഷ്​ടരല്ല. 

കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിന്​ പിന്നാലെയാണ്​ ശിവസേന ബി.ജെ.പിയുമായി 30 വർഷം നീണ്ട ബന്ധം അവസാനിപ്പിച്ചത്​. ബി.ജെ.പിയെ ഭരണത്തിൽ നിന്നകറ്റാൻ കോൺഗ്രസിനെ കൂട്ടുപിടിച്ച്​ പവാറാണ്​ ശിവസേനക്ക്​ മുഖ്യമന്ത്രി സ്​ഥാനം വെച്ചുനീട്ടിയത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtrasharad pawarcorona viruscovid 19uddhav thackerey
News Summary - Uddhav Thackeray To Meet Alliance Partners Today Amid Reports Of Rift- india
Next Story