Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയെ...

ബി.ജെ.പിയെ പിന്തുണക്കുമെന്ന ഉറപ്പ്​ നൽകിയിരുന്നില്ല-​ ശിവസേന

text_fields
bookmark_border
ബി.ജെ.പിയെ പിന്തുണക്കുമെന്ന ഉറപ്പ്​ നൽകിയിരുന്നില്ല-​ ശിവസേന
cancel

മുബൈ: അവിശ്വാസ പ്രമേയത്തിൽ ബി.ജെ.പിയെ പിന്തുണക്കുമെന്ന ഉറപ്പ്​ നൽകിയിരുന്നില്ലെന്ന്​ വെളിപ്പെടുത്തി ശിവസേന. ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷാ നിരവധി തവണ പാർട്ടി നേതാവ്​ ഉദ്ദവ്​ താക്കറെയെ വിളിച്ചിരുന്നുവെന്നും എന്നാൽ അദ്ദേഹം സംസാരിക്കുകയോ ഒരുതരത്തിലുള്ള ഉറപ്പു നൽകാനോ തയാറായിരുന്നില്ലെന്നും ശിവസേന നേതാവ്​ വെളിപ്പെടുത്തി. 

‘അവിശ്വാസ പ്രമേയത്തി​​​െൻറ രണ്ടു ദിവസം മുമ്പ്​ അമിത്​ ഷാ നിരവധി തവണ താക്കറെയെ വിളിച്ചുവെന്നത്​ ശരിയാണ്​. അഞ്ചു തവണയോളം ഫോണിൽ ബന്ധപ്പെടാൻ ബി.ജെ.പി അധ്യക്ഷൻ ശ്രമിച്ചിരുന്നു. ഒരു തവണ പാർലമ​​െൻററി കമ്മറ്റി ഒാഫീസിൽ നിന്നാണ്​ വിളിച്ചത്​. എന്നാൽ ഉദ്ദവ്​ താക്കറെ ഫോൺ കാൾ സ്വീകരിക്കുകയോ അദ്ദേഹവുമായി സംസാരിക്കുകയോ ചെയ്​തിട്ടില്ലെന്ന്​ ശിവസേന വൃത്തങ്ങൾ അറിയിച്ചു. 

ശിവസേനയുടെ സാമ്​നയുടെ മുഖപ്രസംഗത്തിലും കേന്ദ്രസർക്കാറിനെതിരെ ശക്തമായ വിമർശനമാണ്​ ഉയർത്തിയത്​. ‘ബി.ജെ.പി എണ്ണം തികച്ചിരിക്കുന്നു. അവിശ്വാസപ്രമേയത്തിന്​ സർക്കാറിനെ താഴെയിറക്കാൻ കഴിഞ്ഞില്ല. സർക്കാറിന്​ വീണ്ടും പബ്ലിസിറ്റിയുണ്ടാവുകയാണ്​ ചെയ്​തത്​. പാർട്ടി ഭൂരിപക്ഷം നേടിയിരിക്കുന്നത്​ പണമൊഴുക്കികൊണ്ടാണ്​. പണം, ആൾബലം, വോട്ടിങ്​ മെഷീനിലെ തിരിമറി എന്നിവയാണ്​ ബി.ജെ.പിയുടെ വിജയമന്ത്രം. രാജ്യത്ത്​ വ്യാജ ജനാധിപത്യമാണ്​ പുലരുന്നതെന്നും’ സാമ്​നയുടെ മുഖപ്രസംഗത്തിൽ പറയുന്നു.  
അവിശ്വാസപ്രമേയത്തിൽ കേന്ദ്രസർക്കാറിനെ പിന്തുണക്കാമെന്ന്​ ശിവസേന ഉറപ്പു നൽകിയിട്ടും വോട്ടിങ്ങിൽ നിന്നും വിട്ടുനിന്നുവെന്ന്​ ബി.ജെ.പി ആരോപിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivasenasamnaAmit ShahUddhav Thackeray
News Summary - Uddhav Thackeray did not have a word with Amit Shah- India news
Next Story