Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണ്ഡല പുനർനിർണയ ബിൽ: ഷിൻഡെ പക്ഷത്തെ ആറ് എംപിമാർക്ക് വിപ്പ് നൽകി ഉദ്ധവ് താക്കറെ വിഭാഗം

text_fields
bookmark_border
Uddhav Thackeray, Eknath Shinde
cancel
camera_alt

ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിൻഡെ

ന്യൂഡൽഹി: പാർലമെന്റിൽ തിങ്കളാഴ്ച അവതരിപ്പിക്കുന്ന മണ്ഡല പുനർനിർണയ ബില്ലുകളുമായി ബന്ധപ്പെട്ട് ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിലേക്ക് മാറിയ ആറ് ലോക്‌സഭാ എംപിമാർക്ക് വിപ്പ് നൽകി ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം. പാർട്ടിയുടെ നിലപാട് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ഞായറാഴ്ച ചേരുന്ന യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് നിർദേശം. ഇതോടെ ആറ് എംപിമാർക്കും ഇരുവിഭാഗങ്ങളിൽനിന്നും വിപ്പ് ലഭിച്ചിരിക്കുകയാണ്.

പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ആറ് എംപിമാർ ഉൾപ്പെടെയുള്ള തങ്ങളുടെ അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. ഓംപ്രകാശ് രാജെ നിംബാൽക്കർ, ഭാവുസാഹെബ് വാക്ചൗരെ, സഞ്ജയ് ജാദവ്, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ദിന പാട്ടീൽ, നാഗേഷ് പാട്ടീൽ അഷ്ടികർ എന്നിവർ ജൂണിലാണ് ഷിൻഡെ വിഭാഗത്തിലേക്ക് മാറിയത്. ഇതിനു പിന്നാലെ ലോക്‌സഭാ സെക്രട്ടേറിയറ്റ് പാർലമെന്ററി രേഖകളിൽ മാറ്റം വരുത്തുകയും ചെയ്തിരുന്നു.

എംപിമാർക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കുക മാത്രമാണ് ലോക്‌സഭാ സ്പീക്കർ ചെയ്തതെന്ന് ഉദ്ധവ് വിഭാഗം എംപി അരവിന്ദ് സാവന്ത് വ്യക്തമാക്കി. ഇവർ നിയമപരമായി ഷിൻഡെ വിഭാഗത്തിൽ ചേർന്നതായി സ്പീക്കറോ സുപ്രീം കോടതിയോ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും അതിനാൽ ഉദ്ധവ് വിഭാഗം പുറപ്പെടുവിച്ച വിപ്പ് ഇവർക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ധവ് വിഭാഗത്തിന്റെ ചീഫ് വിപ്പ് അനിൽ ദേശായി നവംബർ 28നാണ് വിപ്പ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് ഞായറാഴ്ച വൈകീട്ട് നാലിന് ഡൽഹിയിലെ പാർട്ടിയുടെ പാർലമെന്ററി ഓഫിസിൽ എത്താൻ എംപിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 2026ലെ ഭരണഘടനാ ബിൽ, 2026-ലെ മണ്ഡല പുനർനിർണയ ബിൽ എന്നിവ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്. മുൻകൂർ അനുമതിയില്ലാതെ യോഗത്തിൽ പങ്കെടുക്കാതിരിക്കുന്നവർക്കെതിരെ കൂറുമാറ്റ നിരോധന നിയമത്തിലെ പത്താം ഷെഡ്യൂൾ പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വിപ്പിൽ മുന്നറിയിപ്പ് നൽകി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Uddhav Thackeray Camp Issues Whip to Six Shinde Faction MPs
Next Story