Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാ​ഹു​ൽ ഗാ​ന്ധി​യു​ടെ...

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭാ​ര​ത്​ ജോ​ഡോ യാ​ത്ര​യെ സ്വീ​ക​രി​ക്കാ​ൻ ഉ​ദ്ധ​വ്​ പ​ക്ഷ​വുമുണ്ടാകും

text_fields
bookmark_border
രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭാ​ര​ത്​ ജോ​ഡോ യാ​ത്ര​യെ സ്വീ​ക​രി​ക്കാ​ൻ ഉ​ദ്ധ​വ്​ പ​ക്ഷ​വുമുണ്ടാകും
cancel

മും​ബൈ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭാ​ര​ത്​ ജോ​ഡോ യാ​ത്ര​യെ മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക്​ സ്വീ​ക​രി​ക്കാ​ൻ ഉ​ദ്ധ​വ്​ പ​ക്ഷ ശി​വ​സേ​ന​യും. ഉ​ദ്ധ​വ്​ താ​ക്ക​റെ, മ​ക​ൻ ആ​ദി​ത്യ താ​ക്ക​റെ ഇ​വ​രി​ൽ ഒ​രാ​ളോ ഒ​രു​മി​ച്ചോ പ​ങ്കെ​ടു​ക്കു​മെ​ന്ന്​ ഉ​റ​പ്പു​ന​ൽ​കി​യ​താ​യി കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ ഉ​ദ്ധ​വി​നെ നേ​രി​ൽ ക​ണ്ട്​ ക്ഷ​ണി​ച്ചി​രു​ന്നു. കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ ശ​ര​ദ്​ പ​വാ​റി​നെ​യും നേ​രി​ൽ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. പ​വാ​ർ മ​ക​ൾ സു​പ്രി​യ​ക്കൊ​പ്പം പ​ങ്കെ​ടു​ക്കു​മെ​ന്ന്​ എ​ൻ.​സി.​പി വൃ​ത്ത​ങ്ങ​ൾ നേ​ര​ത്തേ ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​ടു​ത്ത ഏ​ഴി​ന്​ മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ന്ദേ​ഡി​ലാ​ണ്​ ജോ​ഡോ യാ​ത്ര എ​ത്തു​ന്ന​ത്. 16 ദി​വ​സം​കൊ​ണ്ട്​ മ​ഹാ​രാ​ഷ്ട്ര​യി​ൽ 383 കി​ലോ​മീ​റ്റ​റോ​ളം ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivsenaUddhav ThakareBharatJodoYatra
News Summary - Uddhav fraction to accept Rahul Gandhi's Bharat Jodo Yatra
Next Story