Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാഠപുസ്തകങ്ങളിൽ നിന്ന് സവർകറെ നീക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെ

text_fields
bookmark_border
Uddhav Thackeray
cancel

മുംബൈ: കർണാടകയിലെ പാഠപുസ്തകങ്ങളിൽ നിന്ന് വി.ഡി. സവർകറുടെ പേര് നീക്കം ചെയ്യാനുള്ള കോൺഗ്രസ് സർക്കാരിന്റെ തീരുമാനത്തിനെതിരെ ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ശിവസേനയുടെ ആരാധന പാത്രമാണ് സവർകർ എന്നും ഉദ്ധവിന്റെ വക്താവ് അതുൽ ലോൻഥെ ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഉദ്ധവ് താക്കറെ പാലിക്കുന്നതിൽ കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിമർശിച്ചിരുന്നു.

അധികാരത്തിനായി ഉദ്ധവ് താക്കറെ തന്റെ ആദർശം കോൺഗ്രസിനു മുന്നിൽ അടിയറ വെച്ചിരിക്കുകയാണ് എന്നായിരുന്നു ഫഡ്നാവി​സിന്റെ വിമർശനം. വിഷയത്തിൽ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

വ്യാഴാഴ്ചയാണ് പാഠപുസ്തകങ്ങളിൽ നിന്ന് സവർകറുടെയും ഹെഡ്‌ഗേവാറിന്റെയും പേരുകൾ നീക്കം ചെയ്യുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചത്. എന്നാൽ നിങ്ങൾക്ക് പാഠപുസ്തകങ്ങളിൽ നിന്ന് അവരുടെ പേരുകൾ മായ്ച്ച് കളയാം. എന്നാൽ ഹൃദയത്തിൽ നിന്ന് തുടച്ചുനീക്കാനാവില്ല എന്നായിരുന്നു ഇതിനെതിരെ ഫഡ്നാവിസിന്റെ പ്രതികരണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Uddhav flays congress govt move to drop chapter on Savarkar in Karnataka
Next Story