ശിവസേനയിലെ പ്രശ്നം തീർക്കാൻ ഉദ്ധവിന് കഴിയുമെന്ന് പവാർ, ഒറ്റക്കെട്ടെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡി (എം.വി.എ) സർക്കാറിനെ അട്ടിമറിക്കാൻ മൂന്നാം വട്ടമാണ് ശ്രമം നടക്കുന്നതെന്നും ശിവസേനയിലെ ആഭ്യന്തര പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കഴിയുമെന്നും സംസ്ഥാനത്ത് എം.വി.എ സഖ്യ സർക്കാറിന് മുൻകൈയെടുത്ത എൻ.സി.പി അധ്യക്ഷൻ ശരദ്പവാർ.
എം.വി.എ സർക്കാർ അഞ്ചു വർഷം പൂർത്തിയാക്കുമെന്ന് പറഞ്ഞ അദ്ദേഹം, സർക്കാർ വീണാൽ, എൻ.സി.പി ബി.ജെ.പിക്കൊപ്പം ചേരുമെന്ന അഭ്യൂഹം തള്ളുകയും ചെയ്തു. സഖ്യത്തിൽ വിള്ളലില്ലെന്നും എല്ലാ കക്ഷികൾക്കും ഉദ്ധവ് താക്കറെയിൽ വിശ്വാസമുണ്ട്. ഇപ്പോഴുള്ളത് സേനയിലെ ആഭ്യന്തര പ്രശ്നമാണ്. അവരാണ് അതിൽ തീരുമാനമെടുക്കേണ്ടതെന്നും പവാർ പറഞ്ഞു.
ഒറ്റക്കെട്ടെന്ന് കോൺഗ്രസ്
മുംബൈ: തങ്ങളുടെ 44 എം.എൽ.എമാരും ഒറ്റക്കെട്ടാണെന്നും എല്ലാവരും നിയമസഭ കക്ഷി നേതാവും റവന്യു മന്ത്രിയുമായ ബാല സാഹെബ് തോറാട്ടുമായി ബന്ധം പുലർത്തി വരുന്നുണ്ടെന്നും കോൺഗ്രസ്. കോൺഗ്രസിന്റെ ചില എം.എൽ.എമാരുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന അഭ്യൂഹത്തിനിടക്കാണ് പാർട്ടിയുടെ വിശദീകരണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

