Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉദ്ധവ്​ ​താക്കറെ...

ഉദ്ധവ്​ ​താക്കറെ നിയമസഭാകക്ഷി നേതാവ്​; വ്യാഴാഴ്​ച അധികാരമേൽക്കും

text_fields
bookmark_border
uddav-thakkare
cancel

മുംബൈ: ​ഉദ്ധവ്​ താക്ക​റയെ ശിവസേന-എൻ.സി.പി-കോൺഗ്രസ്​ സഖ്യത്തിന്‍റെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. ​ട്ര ിഡൻറ്​ ഹോട്ടലിൽ നടന്ന മഹാരാഷ്​ട്ര വികാസ്​ അഗാഡി എം.എൽ.എമാരുടെ സംയുക്​ത യോഗത്തിലാണ്​ തീരുമാനം.

വ്യാഴാഴ്​ ച വൈകിട്ട് അഞ്ചരക്ക് മുംബൈയിലെ ശിവാജി പാർക്കിൽ സഖ്യ സർക്കാറി​​​​​​​െൻറ സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്താനാണ്​ തീരുമാനം. മഹാസഖ്യം 20 വർഷം മഹാരാഷ്​ട്ര ഭരിക്കുമെന്ന്​ യോഗത്തിൽ എൻ.സി.പി അധ്യക്ഷൻ ശരത്​ പവാർ പറഞ്ഞു.

ചൊവ്വാഴ്​ച രാത്രി തന്നെ ഗവർണറെ കണ്ട്​ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്നും സഖ്യം നേതാക്കൾ അറിയിച്ചു.

സംസ്ഥാന ഭരണത്തിന്​ നേതൃത്വം നൽകാൻ കഴിയുമെന്ന്​ സ്വപ്​നം കണ്ടിട്ടില്ലെന്ന്​ യോഗത്തിൽ പ​ങ്കെടുത്ത ഉദ്ധവ്​ താക്കറെ പറഞ്ഞു. സോണിയ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾക്ക്​ നന്ദിയറിയിക്കുന്നു. ഫട്​നാവി​സി​​​​​​​െൻറ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാൻ തയ്യാറാണ്​. നുണകൾ ഹിന്ദുത്വത്തി​​​​​​​െൻറ ഭാഗമല്ല. സംസ്ഥാനത്തെ പുതിയ ദിശയിലേക്ക്​ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേവേന്ദ്ര ഫട്​നാവിസ്​ സർക്കാർ രാജിവെച്ചതോടെയാണ്​ മഹാരാഷ്​ട്രയിൽ സഖ്യ സർക്കാറി​​​​​​​െൻറ ഭരണത്തിന്​ കളമൊരുങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivasenamaharashtraUddhav Thackeraymalayalam newsindia news
News Summary - Uddav thakre sivasena party leader-India news
Next Story