You are here

എൻ.പി.ആർ നിർത്തിവെക്കണമെന്ന്​ കോൺഗ്രസ്​ ആവശ്യം ഉദ്ധവ് താക്കറെ​ തള്ളി

11:58 AM
15/02/2020
udav-thakre

മുംബൈ: ദേശീയ ജനസംഖ്യ രജിസ്​റ്റർ (എൻ.പി.ആർ) പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന കോൺഗ്രസ്​ ആവശ്യം മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ തള്ളി. മെയ്​ ഒന്ന്​ മുതൽ എൻ.പി.ആർ പ്രവർത്തനങ്ങൾക്ക്​ തുടക്കമിടാൻ മഹാരാഷ്​ട്ര സർക്കാർ തീരുമാനിച്ചു.

കോൺഗ്രസ്​ നേതാവ്​ വർഷ ഗെയ്​ക്​വാദ്​ ഉൾപ്പടെയുള്ളവർ എൻ.പി.ആർ നടപടികളിൽ നിന്ന്​ പിൻമാറണമെന്ന്​ മഹാരാഷ്​ട്ര സർക്കാറിനോട്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോൺഗ്രസിൻെറ ആവശ്യം ശിവസേന അംഗീകരിച്ചില്ല. 

ശിവസേന-എൻ.സി.പി-കോൺഗ്രസ്​ സഖ്യസർക്കാറായ മഹാവികാസ്​ അഘാഡിയാണ്​ സംസ്ഥാനത്ത്​ ഭരണം നടത്തുന്നത്​. എൻ.പി.ആർ നിർത്തിവെപ്പിക്കാൻ നിയമപരമായ പരിഹാരം തേടുമെന്ന്​ സംസ്ഥാന ആഭ്യന്തര മന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്​മുഖ്​ പറഞ്ഞു.

സെൻസസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജൂണിന്​ മുമ്പായി പൂർത്തിയാക്കാനാണ്​ മഹാരാഷ്​ട്ര സർക്കാറിൻെറ ശ്രമം. മഹാരാഷ്​ട്രയിൽ എൻ.ആർ.സിക്കെതിരെ നേരത്തെ ഉദ്ധവ്​ താക്കറെ നിലപാടെടുത്തിരുന്നു.

Loading...
COMMENTS