Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരളത്തിലും തമിഴ്നാട്ടിലും ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്ന് ഉദയനിധി സ്റ്റാലിൻ
text_fieldsbookmark_border
ചെന്നൈ: കേരളത്തിലും തമിഴ്നാട്ടിലും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കില്ലെന്ന് ഡി.എം.കെ യുവജന വിഭാഗം നേതാവും താരപ്രചാരകനുമായ ഉദയനിധി സ്റ്റാലിൻ. ബി.ജെ.പി സഖ്യം അണ്ണാ ഡി.എം.കെക്ക് കനത്ത തിരിച്ചടിയാകുമെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.
ബി.ജെ.പിയുടെ താര പ്രചാരകരായ ഖുഷ്ബു, ഗൗതമി എന്നിവരുടെ പ്രതികരണങ്ങൾ തിരിച്ചടിയാകില്ല. പുതിയ മാറ്റത്തിനായി തമിഴ്നാട്ടിലെ ജനങ്ങൾ കാത്തിരിക്കുകയാണെന്നും ഉദയനിധി ചൂണ്ടിക്കാട്ടി.
മികച്ച പ്രവർത്തനമാണ് പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിൻ നടത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ ഒറ്റക്ക് ഭൂരിപക്ഷം നേടും. സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്നും ഉദയനിധി ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
ഡി.എം.കെ യുവജന വിഭാഗം സെക്രട്ടറിയായ ഉദയനിധി സ്റ്റാലിൻ ചെപ്പോക്ക് മണ്ഡലത്തിലാണ് കന്നിയങ്കത്തിന് ഇറങ്ങുന്നത്.
Next Story

