Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉദയ്ഭാനു ചിബ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ
text_fieldsbookmark_border
ഉദയ്ഭാനു ചിബ് രാഹുൽ ഗാന്ധിക്കൊപ്പം
ന്യൂഡൽഹി: ഉദയ്ഭാനു ചിബ് യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ദേശീയ അധ്യക്ഷൻ. നിലവിൽ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. ജമ്മു കശ്മീർ യൂത്ത് കോൺഗ്രസിന്‍റെ അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി ഉദയ്ഭാനു ചിബിനെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിയമിച്ചതായി പാർട്ടി പ്രസ്താവനയിൽ അറിയിച്ചു. സ്ഥാനമൊഴിയുന്ന അധ്യക്ഷൻ ബി.വി. ശ്രീനിവാസിന്‍റെ സംഭാവനകളെ പാർട്ടി അഭിനന്ദിച്ചു.
ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഉദയ്ഭാനു ചിബിന്‍റെ നിയമനം. ജമ്മു കശ്മീർ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്‍റെ പ്രകടന പത്രിക കമ്മിറ്റിയിലും ചിബ് അംഗമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

