Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉദയ്പൂർ കൊലപാതകികൾക്ക്...

ഉദയ്പൂർ കൊലപാതകികൾക്ക് ബിരിയാണി; വാർത്ത തള്ളി രാജസ്ഥാൻ പൊലീസ്

text_fields
bookmark_border
udaipur killing
cancel
Listen to this Article

ജയ്പൂർ: ഉദയ്പൂരിൽ പ്രവാചക നിന്ദയെ പിന്തുണച്ചുവെന്നാരോപിച്ച് തയ്യൽക്കാരനെ തലയറുത്ത കൊന്ന കേസിലെ പ്രതികൾക്ക് ജയിലിൽ ബിരിയാണി നൽകി സത്കരിച്ചുവെന്ന വാർത്തകൾ തള്ളി രാജസ്ഥാൻ പൊലീസ്. ഹിന്ദി വാർത്ത വെബ്സൈറ്റിലാണ് ഈ വ്യാജ വാർത്ത പ്രചരിച്ചിരുന്നത്. ""അറസ്റ്റിനു ശേഷം പ്രതികൾക്ക് രാജസ്ഥാൻ ജയിലിൽ ബിരിയാണി വിളമ്പി. ഇതെങ്ങാൻ ഉത്തർപ്രദേശിൽ ആയിരുന്നെങ്കിലോ''എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്.

ഇത് വളരെ പെട്ടെന്ന് ആളുകൾ ഏ​റ്റെടുത്തു. വാർത്ത ട്വീറ്റ് ചെയ്ത ചാനലിലെ അവതാരകൻ ഇപ്പോഴത് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ​''വ്യാജ വാർത്തയാണ് വൈറലായത്. ഇത് തീർത്തും തെറ്റാണ്. ക്രിമിനലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. അവരോട് പൊലീസിന് യാതൊരു അനുകമ്പയുമില്ല. സംസ്ഥാനത്ത് നിയമം നടപ്പാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്''-വ്യാജ വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് രാജസ്ഥാൻ പൊലീസ് ട്വീറ്റ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udaipur killingCops RejectKillers Served Biryani In Jail
News Summary - Udaipur Murder: Cops Reject 'Killers Served Biryani In Jail' Claim
Next Story