Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകവിയെ പൊലീസിലേൽപിച്ച...

കവിയെ പൊലീസിലേൽപിച്ച സംഭവം: ഉബർ ഡ്രൈവറുടെ സസ്​പെൻഷൻ പിൻവലിച്ചു

text_fields
bookmark_border
uber
cancel

ന്യൂഡൽഹി: കാർ യാത്രക്കിടെ സി.എ.എ സമരത്തെക്കുറിച്ച്​ ഫോണിൽ സംസാരിച്ച കവി​യെ പൊലീസിൽ ഏൽപ്പിച്ച ഡ്രൈവറുടെ സസ് ​പെൻഷൻ ഉബർ പിൻവലിച്ചു. 72 മണിക്കൂർ സസ്​പെൻഷൻ ആഭ്യന്തര അന്വേഷണത്തിന്​ ശേഷമാണ്​ പിൻവലിച്ചത്​. ഡ്രൈവറെ ക്ലാസിനയക് കുമെന്നും കൂടുതൽ മാന്യമായി ഉപഭോക്താക്കളോട്​ പെരുമാറാൻ ഇത്​ ഡ്രൈവറെ സഹായിക്കുമെന്നും ‘ഉബർ’ പ്രതികരിച്ചു.

ഫെബ്രുവരി അഞ്ചിനാണ്​ യാ​ത്ര​ക്കി​ടെ ഫോ​ണി​ൽ സു​ഹൃ​ത്തു​മാ​യി പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ച്ച ജ​യ്‌​പൂ​രി​ൽ​നി​ന്ന് എ​ത്തി​യ യു​വ​ക​വി​ ബാ​പ്പാ​ദി​ത്യ സ​ർ​ ക്കാ​റി​നെ​ ഉ​ബ​ർ ഡ്രൈ​വ​ർ രോ​ഹി​ത് ഗൗർ​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്.

രാ​ജ്യ​മാ​കെ ഷാ​ഹീ​ൻ​ബാ​ഗ് ആ​ക്കു​മെ​ന്നും തീ ​പ​ട​ർ​ത്തു​മെ​ന്നും ബാ​പ്പാ​ദി​ത്യ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​ത് കേ​​ട്ടെ​ന്നു​പ​റ​ഞ്ഞാ​ണ് ഡ്രൈ​വ​ർ പൊ​ലീ​സി​നെ സ​മീ​പി​ച്ച​ത്. സം​ഭാ​ഷ​ണം റെ​ക്കോ​ഡ് ചെ​യ്ത​ത്​ ഡ്രൈ​വ​ർ പൊ​ലീ​സി​ന് ന​ൽ​കിയിരുന്നു. ജൂ​ഹു​വി​ൽ​നി​ന്ന് കു​ർ​ള​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ എ.​ടി.​എ​മ്മി​ൽ​നി​ന്ന് പ​ണ​മെ​ടു​ക്കാ​നെ​ന്ന വ്യാ​ജേ​ന ഡ്രൈ​വ​ർ സാ​ന്താ​ക്രൂ​സ് പൊ​ലീ​സ് സ്​​റ്റേ​ഷ​നു മു​ന്നി​ൽ കാ​ർ നി​ർ​ത്തു​ക​യാ​യി​രു​ന്നു.

ര​ണ്ട്​ പൊ​ലീ​സു​കാ​ർ​ക്കൊ​പ്പ​മാ​ണ് ഡ്രൈ​വ​ർ തി​രി​ച്ചെ​ത്തി​യ​ത്. ര​ണ്ട്​ മ​ണി​ക്കൂ​റി​ലേ​റെ പൊ​ലീ​സ് ത​ന്നെ ചോ​ദ്യം ചെ​യ്ത​താ​യി ബാ​പ്പാ​ദി​ത്യ പ​റ​ഞ്ഞു. കു​റ്റ​ക​ര​മാ​യ ഒ​ന്നു​മി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.
ഡ്രൈവറെ മുംബൈ ബി.ജെ.പി ആദരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ubermalayalam newsindia newsCAA protestDriver suspenson
News Summary - Uber driver suspenson-India news
Next Story