Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയാത്രക്കിടെ ഊബർ ഡ്രൈവർ...

യാത്രക്കിടെ ഊബർ ഡ്രൈവർ ഉറങ്ങി; ഡ്രൈവിങ്ങ്​ ഏറ്റെടുത്ത്​ യാത്രക്കാരി

text_fields
bookmark_border
uber.jpg
cancel

പൂണെ: വാഹനം ഓടിക്കുന്നതിനിടെ ഊബർ ഡ്രൈവർ ഉറങ്ങിയതിനെ തുടർന്ന്​ യാത്രക്കാരിയായ യുവതിക്ക്​ വാഹനത്തി​​െൻറ നിയന ്ത്രണം എടുക്കേണ്ടി വന്നു. തേജസ്വിനി ദിവ്യ നായിക് എന്ന യുവതിക്കാണ്​ ദുരനുഭവമുണ്ടായത്​. പൂണെയിൽ നിന്ന് മുംബൈയി ലേക്ക് ഊബർ ടാക്സി ബുക്ക്​ ചെയ്​ത്​ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവർ ഉറങ്ങുകയാണെന്ന് കണ്ടതോടെയാണ്​ 28 കാരിയായ യുവ തിക്ക്​ ക്യാബി​​െൻറ സ്​റ്റിയറിങ്​ കൈയിലെടുക്കേണ്ടി വന്നത്​.

തേജസ്വിനി ദിവ്യ നായിക് ഇതി​​െൻറ ദൃശ്യങ്ങൾ സമ ൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സമഭവം​ പുറത്തായത്​. മുംബൈയിലെ അന്ധേരിയിലെ വീട്ടിലേക്ക് പോകാനായി പൂണെയിൽ നിന്നാണ്​ നായിക് വാഹനംബുക്ക്​ ചെയ്​തത്​.

‘‘ഡ്രൈവിങ്ങിനിടെ ഡ്രൈവർ നിരന്തരം ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ഫോൺ താഴെവെച്ച ശേഷം അയാൾ ഉറങ്ങാൻ തുടങ്ങി” നായിക്​ പറഞ്ഞു. ഒരു ഘട്ടത്തിൽ കാർ മറ്റൊരു കാറിലും ഒരു ഡിവൈഡറിലും ഇടിച്ചു. ആവശ്യമെങ്കിൽ കുറച്ചുനേരം ഉറങ്ങിക്കൊള്ളാനും താൻ കാർ ഓടിക്കാമെന്ന്​ വാഗ്​ദാനം ചെയ്​തതായും അവർ പറയുന്നു.

ഒടുവിൽ വാഹനം താൻ ഓടിച്ചു. അരമണിക്കൂറോളം ഉറങ്ങിക്കോളാൻ താൻ പറഞ്ഞു. പുറംവേദന കാരണം കൂടുതൽ നേരം വാഹനമോടിക്കാൻ തനിക്ക്​ബുദ്ധിമുട്ടു​ണ്ടെന്നും നായിക്​ പറയുന്നു. താൻ വാഹനമോടിക്കുമ്പോൾ ഉറങ്ങുന്നതിനുപകരം ക്യാബ് ഡ്രൈവർ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഡ്രൈവ്​ ചെയ്യാനുള്ള ത​​െൻറ കഴിവിനെ അയാൾ പ്രശംസിച്ചു. ഒടുവിൽ അയാൾ ഉറങ്ങി. ലക്ഷ്യസ്ഥാനത്ത് എത്താൻ അരമണിക്കൂർ ബാക്കിയുള്ളപ്പോൾ ഡ്രൈവർ ഉറക്കമുണർന്ന് ഡ്രൈവിങ്​ ഏറ്റെടുക്കുകയായിരുന്നുവെന്നും നായിക് പറഞ്ഞു

ഒടുവിൽ ഡ്രൈവർ ഉറങ്ങിയപ്പോൾ തെളിവിനായി അയാൾ ഉറങ്ങുന്ന വീഡിയോ എടുക്കുകയും ഇത്​ പിന്നീട് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്​ത്​ ക്യാബ് കമ്പനിയെ ടാഗ് ചെയ്യുകയുമായിരുന്നു. ഊബറുമായി ബന്ധപ്പെട്ടപ്പോൾ ഡ്രൈവർക്കെതിരെ നടപടിയെടുത്തതായി അറിയാൻ സാധിച്ചുവെന്നും യുവതി പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ubermalayalam newsindia newsdriver falls asleep
News Summary - Uber driver falls asleep at wheel, forces woman to drive from Pune to Mumbai -india news
Next Story