സമയത്ത് ഉബർ വന്നില്ല; വിമാനം നഷ്ടമായി: 54,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
text_fieldsന്യൂഡൽഹി: കൃത്യസമയത്ത് ബുക് ചെയ്ത ഉബർ വരാത്തതിനെ തുടർന്ന് വിമാനം നഷ്ടപ്പെട്ട സംഭവത്തിൽ പ രാതിക്കാരന് 54,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി.
2022ൽ ഡൽഹി നിവാസിയായ ഉപേന്ദ്ര സിങ് ആണ് ഉബറിനെതിരെ ഉപഭോക്തൃ കോടതിയിൽ കേസ് കൊടുത്തത്. അസൗകര്യത്തിനും മാനസിക ക്ലേശത്തിനും ഡൽഹി സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ 54,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉബറിനോട് നിർദേശിച്ചു.
ഉബർ എത്താത്തത് സേവനത്തിലെ പോരായ്മയാണ് എന്ന് കോടതി വിശേഷിപ്പിച്ചു. കമ്പനിയുടെ ഉത്തരവാദിത്തമില്ലായ്മ കോടതി ചൂണ്ടിക്കാണിക്കുകയും ചെയ്തു. 2022 നവംബറിൽ ഇൻഡോറിലേക്കുള്ള വിമാനത്തിനായി ഡൽഹി എയർപോർട്ടിൽ എത്താൻ പുലർച്ചെ 3:15ന് ഉപേന്ദ്ര സിങ് യൂബർ ബുക് ചെയ്തു. എന്നാൽ ഷെഡ്യൂൾ ചെയ്ത സമയത്ത് കാർ എത്തിയില്ല. കൂടാതെ കമ്പനിയുമായി ബന്ധപ്പെടാനുള്ള പരാതിക്കാരന്റെ ശ്രമങ്ങൾക്ക് ഉത്തരം ലഭിച്ചില്ലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
സമയം വൈകിയതിനെ തുടർന്ന് പരാതിക്കാരനും ഭാര്യയും വേറെ ടാക്സി വാടകയ്‌ക്കെടുത്ത് വിമാനത്താവളത്തിൽ എത്തിയപ്പോഴേക്കും ഫ്ലൈറ്റ് നഷ്‌ടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

