Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരിഹാസം വിഴുങ്ങി...

പരിഹാസം വിഴുങ്ങി പിണറായി, അമിത്​ ഷാക്ക്​ കത്തയച്ചു

text_fields
bookmark_border
alan-and-thaha.jpg
cancel

തി​രു​വ​ന​ന്ത​പു​രം: മാ​വോ​വാ​ദി ബ​ന്ധ​മാ​രോ​പി​ച്ച്​ അ​ല​​നും താ​ഹ​ക്കു​മെ​തി​രെ ചുമത്തിയ യു.​എ.​പി.​എ കേസ്​ എൻ.ഐ.എ ഏറ്റെടുത്ത വി​ഷ​യ​ത്തി​ൽ ‘അ​മി​ത്​​ഷാ​യു​ടെ മു​ന്നി​ൽ ക​ത്തും​കൊ​ണ്ട്​ പോ​ക​​ണോ’ എ​ന്ന്​ ചൊ​വ്വാ​ഴ്​​ച പ്ര​തി​പ​ക്ഷ​ത്തെ പ​രി​ഹ​സി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തൊ​ട്ട​ടു​ത്ത ദി​വ​സം അ​ത്​ വി​ഴു​ങ്ങി. കേ​സ​ന്വേ​ഷ​ണം എ​ൻ.​െ​എ.​എ​യി​ൽ​നി​ന്ന്​ കേ​ര​ള ​പൊ​ലീ​സി​ന്​ വി​ട്ടു​ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക്​ ക​ത്ത​യ​ച്ചു.

ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ന്​ മേ​ലു​ള്ള ന​ന്ദി​പ്ര​േ​മ​യ ച​ർ​ച്ച​ക്ക്​ മ​റു​പ​ടി ന​ൽ​ക​വെ​യാ​ണ്​ പ്ര​തി​പ​ക്ഷ​നേ​താ​വി​​​െൻറ​യും പ്ര​തി​പ​ക്ഷ​ത്തി​​​െൻറ​യും വി​കാ​രം മാ​നി​ച്ചാ​ണ്​ സ​ർ​ക്കാ​ർ അ​മി​ത്​ ഷാ​ക്ക്​ ക​ത്ത​യ​ച്ച​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ച​ത്​. മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്​: ‘ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യി​ൽ പ​ന്തീ​രാ​ങ്കാ​വി​ൽ യു.​എ.​പി.​എ ചു​മ​ത്തി​യ കേ​സി​നെ​ക്കു​റി​ച്ച്​ പ്ര​തി​പ​ക്ഷ നേ​താ​വും പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന്​ സം​സാ​രി​ച്ച​വ​രു​മെ​ല്ലാം അ​ന്വേ​ഷ​ണം കേ​ര​ള ​പൊ​ലീ​സ്​ ന​ട​ത്തു​ന്ന​താ​ണ്​ ന​ല്ല​തെ​ന്ന്​ മൊ​ത്ത​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. അ​തോ​ടൊ​പ്പം അ​മി​ത്​ ഷാ​ക്ക്​ ക​ത്ത​യ​ക്ക​ണ​മെ​ന്ന കാ​ര്യ​വും പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​ഞ്ഞി​ട്ടു​ണ്ട്.

ആ ​വി​കാ​രം സ​ർ​ക്കാ​ർ മാ​നി​ക്കു​ക​യാ​ണ്. കേ​സ്​ സം​സ്ഥാ​ന പൊ​ലീ​സി​നെ​ത​ന്നെ ഏ​ൽ​പി​ക്ക​ണ​മെ​ന്ന്​ പ​റ​ഞ്ഞ്​ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക്​ ക​ത്ത്​ അ​യ​ച്ചി​ട്ടു​ണ്ട്​’ -ഭ​ര​ണ​പ​ക്ഷം ​െഡ​സ്​​ക്കി​ല​ടി​ച്ചാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​യി​പ്പി​നെ വ​ര​വേ​റ്റ​ത്. ചൊ​വ്വാ​ഴ്​​ച അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ലൂ​ടെ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ്​ എം.​കെ. മു​നീ​റാ​ണ്​ അ​ല​നും താ​ഹ​ക്കു​മെ​തി​രാ​യ യു.​എ.​പി.​എ കേ​സ്​ മ​ട​ക്കി​ത്ത​രാ​ൻ ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ച​ത്. അ​ത്​ ത​ള്ളി​യ മു​ഖ്യ​മ​ന്ത്രി, ‘അ​മി​ത്​ ഷാ​യു​ടെ മു​ന്നി​ൽ ക​ത്തും​കൊ​ണ്ട്​ പോ​ക​ണ​മെ​ന്നാ​ണ്​ പ​റ​യു​ന്ന​തെ​ന്നും എ​ന്തൊ​രു താ​ൽ​പ​ര്യ​മെ​ന്നും’ ക്ഷോ​ഭ​ത്തോ​ടെ പ്ര​തി​ക​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsUAPA casePinarayi VijayanPinarayi VijayanPinarayi Vijayan
News Summary - UAPA case - Pinarayi wrote letter to Home ministry - Kerala news
Next Story