പൗരത്വ സമരക്കാർക്ക് എതിരായ യു.എ.പി.എ കേസ്; സലീം ഖാന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി
text_fieldsന്യൂഡൽഹി: പൗരത്വ സമരത്തിന് നേതൃത്വം നൽകിയതിന് ഡൽഹി കലാപ ഗൂഢാലോചന കേസിൽപ്പെടുത്തി യു.എ.പി.എ ചുമത്തിയ മുഹമ്മദ് സലീം ഖാന് ഡൽഹി അഡീഷനൽ സെൻസ് ജഡ്ജി അമിതാഭ് റാവത്തിന്റെ കോടതി ജാമ്യം നിഷേധിച്ചു. ശർജീൽ ഇമാമിന്റെയും മീരാൻ ഹൈദറിന്റെയും ജാമ്യഹരജികൾ വിധിപറയാനായി വീണ്ടും നീട്ടിവെച്ചു.
ശർജീലിന്റേത് ഈ മാസം 26ലേക്കും മീരാന്റേത് 25ലേക്കുമാണ് മാറ്റിയത്.
യു.എ.പി.എ ചുമത്തപ്പെട്ട പൗരത്വസമര നേതാക്കളിൽ ആറ് പേർക്ക് മാത്രമാണ് രണ്ട് വർഷം കഴിഞ്ഞിട്ടും ജാമ്യം ലഭിച്ചത്. കോൺഗ്രസ് വനിത നേതാവും മുൻ ഡൽഹി മുനിസിപ്പൽ കൗൺസിലറുമായ ഇശ്റത് ജഹാൻ, എസ്.ഐ.ഒ നേതാവ് ആസിഫ് ഇഖ്ബാൽ തൻഹ, പിഞ്ച്റ തോഡ് നേതാക്കളായ നടാഷ നർവൽ, ദേവാംഗന കലിത, സഫൂറ സർഗർ, ഫൈസാൻ ഖാൻ എന്നിവർക്കാണ് നേരത്തെ ജാമ്യം അനുവദിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

