ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ തയാറെന്ന് യു.എ.ഇ
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സ്വദേശത്തേക്ക് മടങ്ങാൻ തയാറായ ഇന്ത്യക്കാരെ നാട്ടിലെത്തിക ്കാൻ യു.എ.ഇ തയാറാണെന്ന് ഇന്ത്യയിലെ സ്ഥാനപതി അഹ്മദ് അൽ ബന്ന. എല്ലാ പ്രവാസികളെയും അവരുടെ രാജ്യങ്ങളിലെത്തിക്കാൻ യ ു.എ.ഇ തയാറാണെന്നും സ്ഥാനപതി വ്യക്തമാക്കിയതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് ബാധയില്ലാത്ത പ്രവ ാസികളെ സ്വന്തം നിലക്ക് അവരുടെ മാതൃരാജ്യങ്ങളിലേക്ക് അയക്കാൻ യു.എ.ഇ ഒരുക്കമാണ്. മെഡിക്കൽ ടെസ്റ്റുകൾ നടത്തി ഇവർക്ക് അസുഖമില്ലെന്ന് സ്ഥിരീകരിക്കും. അസുഖമുള്ളവർക്ക് യു.എ.ഇയിൽ തന്നെ ചികിത്സ നൽകും. ഇതുസംബന്ധിച്ച് വാക്കാലുള്ള അറിയിപ്പ് മറ്റ് രാജ്യങ്ങളുടെ എംബസികൾക്ക് നൽകിക്കഴിഞ്ഞതായും ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി വ്യക്തമാക്കി.
അതേസമയം, യു.എ.ഇ മുന്നോട്ടുവെച്ച നിർദേശത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിലപാട് അറിയിച്ചിട്ടില്ല.പ്രവാസി ഇന്ത്യക്കാരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗൾഫ് രാഷ്ട്രത്തലവന്മാരുമായി നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭാഷണങ്ങൾ നടത്തിയിരുന്നു.
യു.എ.ഇയിലെ പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ ഇടപെടണമെന്ന് കാട്ടി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തു നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കാരെ സ്വന്തം നിലക്ക് നാട്ടിലെത്തിക്കാൻ തയാറാണെന്ന് യു.എ.ഇ സ്ഥാനപതി അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
