Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊച്ചിയിൽ യു.എ.ഇ-കേരള...

കൊച്ചിയിൽ യു.എ.ഇ-കേരള ലോജിസ്​റ്റിക്സ്​​ പാർക്ക്​ തുറക്കും

text_fields
bookmark_border
കൊച്ചിയിൽ യു.എ.ഇ-കേരള ലോജിസ്​റ്റിക്സ്​​ പാർക്ക്​ തുറക്കും
cancel

ദു​ബൈ: കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ച്​ ലോ​ജി​സ്​​റ്റി​ക്‌​സ് പാ​ർ​ക്ക്​ വി​ക​സി​പ്പി​ക്കാ​ൻ ദു​ബൈ പോ​ർ​ട്ട്​ വേ​ൾ​ഡ്​ (ഡി.​പി വേ​ൾ​ഡ്) സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. കേ​ര​ള-​യു.​എ.​ഇ സ​ർ​ക്കാ​റു​ക​ൾ ചേ​ർ​ന്നു​ള്ള ഉ​ഭ​യ​ക​ക്ഷി സം​രം​ഭ​മാ​യാ​ണ്​ പാ​ർ​ക്ക്​ ആ​രം​ഭി​ക്കു​ക. യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തി​​​െൻറ അ​വ​സാ​ന ദി​ന​മാ​യ ഞാ​യ​റാ​ഴ്​​ച കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഡി.​പി വേ​ൾ​ഡ്​ ചെ​യ​ർ​മാ​ൻ സു​ൽ​ത്താ​ൻ അ​ഹ്മ​ദ് ബി​ൻ സു​ലാ​യ​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ്​ ഇൗ ​ധാ​ര​ണ ഉ​രു​ത്തി​രി​ഞ്ഞ​ത്.

വ​ല്ലാ​ർ​പാ​ടം ക​ണ്ടെ​യ്‌​ന​ർ ടെ​ർ​മി​ന​ലി​​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ്​ പു​തി​യ സം​രം​ഭ​ത്തി​ന് തു​നി​യു​ന്ന​തെ​ന്ന്​ ഡി.​പി വേ​ൾ​ഡ്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ലോ​ജി​സ്​​റ്റി​ക്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്കി​ന്​ വേ​ണ്ട സ്ഥ​ലം ഏ​റ്റെ​ടു​ത്തു​ന​ൽ​കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും ഉ​റ​പ്പു​ന​ൽ​കി.

കേ​ര​ള​ത്തി​ൽ ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കാ​നും ഡി.​പി വേ​ൾ​ഡ് താ​ൽ​പ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. 2020ൽ ​പൂ​ർ​ത്തീ​ക​രി​ക്കും​വി​ധം കാ​സ​ർ​കോ​ട് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള ജ​ല​പാ​ത​യി​ൽ ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത​ത്തി​​​െൻറ സ​ർ​വ​സാ​ധ്യ​ത​ക​ളും വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം. ച​ര​ക്കു​നീ​ക്ക​വും ഗ​താ​ഗ​ത​വും സു​ഗ​മ​മാ​യി ന​ട​ത്താ​ൻ ഈ ​പ​ദ്ധ​തി ഫ​ല​പ്ര​ദ​മാ​വും.

ഡി.​പി വേ​ൾ​ഡ്​ സി.​എ​ഫ്.​ഒ രാ​ജ്ജി​ത്ത് സി​ങ്​ വാ​ലി​യ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഉ​മ​ർ അ​ൽ മു​ഹൈ​രി, നോ​ർ​ക്ക വൈ​സ് ​ചെ​യ​ർ​മാ​നും ലു​ലു ഗ്രൂ​പ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ മേ​ധാ​വി​യു​മാ​യ എം.​എ. യൂ​സു​ഫ​ലി, മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​കെ. ഇ​ള​ങ്കോ​വ​ൻ, മാ​ധ്യ​മ ഉ​പ​ദേ​ഷ്​​ടാ​വ് ജോ​ൺ ബ്രി​ട്ടാ​സ് എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ സം​ബ​ന്ധി​ച്ചു.

കേ​ര​ള​ത്തി​ലെ ചെ​റു​കി​ട തു​റ​മു​ഖ വി​ക​സ​ന പ​രി​പാ​ടി​ക്കും ഡി.​പി വേ​ൾ​ഡ് താ​ൽ​പ​ര്യം അ​റി​യി​ച്ചു. അ​ഴീ​ക്ക​ൽ തു​റ​മു​ഖ​മ​ട​ക്ക​മു​ള്ള​വ ഈ ​പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി വി​ക​സി​പ്പി​ക്കാ​നാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. നി​ല​വി​ലെ ക​ബോ​ട്ടാ​ഷ് നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​ൻ കേ​ന്ദ്ര​മ​ന്ത്രി നി​ധി​ൻ ഗ​ഡ്​​ക​രി​യു​മാ​യി സം​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്നും വ​ൻ​കി​ട ക​പ്പ​ലു​ക​ളി​ൽ​നി​ന്ന് ച​ര​ക്കു​നീ​ക്കം സു​ഗ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. തു​ട​ർ​ച​ർ​ച്ച​ക​ൾ​ക്കാ​യി പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഇ​ള​ങ്കോ​വ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഡി.​പി വേ​ൾ​ഡി​​​െൻറ സം​രം​ഭ​ക​ത്വ സ​ഹാ​യം വ​ഴി കേ​ര​ള​ത്തി​ൽ തൊ​ഴി​ല​വ​സ​രം ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

കേ​ര​ള​ത്തി​നു​വേ​ണ്ടി എ​ന്ത് ഇ​ട​പെ​ട​ലും ചു​രു​ങ്ങി​യ സ​മ​യം​കൊ​ണ്ട് ന​ട​ത്തു​മെ​ന്ന് ഡി.​പി വേ​ൾ​ഡ്​ ചെ​യ​ർ​മാ​ൻ ച​ർ​ച്ച​യി​ൽ വ്യ​ക്ത​മാ​ക്കി. മ​റ്റു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഏ​റ്റ​വും ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന മേ​ഖ​ല കേ​ര​ള​മാ​ണെ​ന്ന​​ും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വ​രാ​നി​രി​ക്കു​ന്ന ലോ​ജി​സ്​​റ്റി​ക്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്ക്​ വ​ഴി ഒ​രു പു​തി​യ കൊ​ച്ചി-​ബം​ഗ​ളൂ​രു ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ​റി​ഡോ​ർ തു​റ​ന്നു​കി​ട്ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി സൂ​ചി​പ്പി​ച്ചു.

നേ​ര​േ​ത്ത ദു​ബൈ ഹോ​ൾ​ഡി​ങ്​​സ്​ ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ല്ല ഹ​ബ്ബാ​യി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും എം.​എ. യൂ​സു​ഫ​ലി​യും ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. സ്മാ​ർ​ട്ട്​ സി​റ്റി പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി​യും കേ​ര​ള സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പി​ന്തു​ണ​യും ദു​ബൈ ഗ​വ​ൺ​മ​​െൻറി​ന് കൂ​ടു​ത​ൽ ഊ​ർ​ജം പ​ക​ർ​ന്നി​ട്ടു​ണ്ടെ​ന്ന് അ​ബ്​​ദു​ല്ല ഹ​ബ്ബാ​യി മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochigulf newsmalayalam newslogistics parkKerala News
News Summary - UAE-Kerala logistics park in kochi -gulf news
Next Story